Connect with us

Hi, what are you looking for?

CHUTTUVATTOM

നഗരത്തിലെ ഹോട്ടലിലെ തീപിടുത്തം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെറുവട്ടൂർ സ്വദേശി മരിച്ചു

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയ്ക്ക് എതിർവശത്തുള്ള മദീന ഹോട്ടലിലെ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചെറുവട്ടൂർ സ്വദേശി ഇന്ന് മരിച്ചു. ഹോട്ടലിലെ തൊഴിലാളിയായിരുന്ന ചെറുവട്ടൂർ പതിയിടം വീട്ടിൽ പി.എം അജാസ്‌ (35) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇരമല്ലൂർ പള്ളിപ്പടി സ്വദേശി ഇടപ്പാറ വീട്ടിൽ ഇസ്മായിൽ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഫെബ്രുവരി 12 ന്  ഉച്ചയോടെയാണ് സംഭവം. ഹോട്ടലിലെ അടുക്കളയിലെ ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായതിനെ തുടർന്നാണ് തീ പടർന്ന് അഞ്ചു പേർക്കാണ് പൊള്ളലേറ്റിരുന്നത്.

കോതമംഗലത്ത് പാചകവാതകം ചോർന്ന് തീപിടുത്തം; 5 പേർക്ക് പൊള്ളലേറ്റു

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

error: Content is protected !!