Connect with us

Hi, what are you looking for?

CRIME

വാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

പെരുമ്പാവൂർ : വാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ (36) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ആലുവാ താലൂക്ക് ആസ്പത്രിയിൽ നിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ശ്രമം നടന്നത്. തുടർന്ന് ഇയാൾ ദേശത്ത് ഇറങ്ങുകയും എയർപോർട്ട് ഭാഗത്തേക്കുള്ള ടാക്സി കാറിൽ കയറിപ്പോവുകയുമായിരുന്നു. ഈ ഭാഗത്തേക്കു പോയ കാർ കേന്ദീകരിച്ചു നടന്ന അന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ആലുവ മാർക്കറ്റിലേക്ക് പോത്ത് സപ്ലൈ ചെയ്യുന്നയാളാണ് ലുക്കുമാൻ. മാർക്കറ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. എസ്.ഐമാരായ സന്തോഷ് കുമാർ, ആർ. വിനോദ്, എ.എസ്.ഐ ബിനോജ് ഗോപാലകൃഷ്ണൻ, സി.പി.ഒ മാഹിൻ ഷാ അബൂബക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...