Connect with us

Hi, what are you looking for?

CRIME

ഊന്നുകല്ലിൽ പോലീസുദ്യോഗസ്ഥനെ മർദ്ദിച്ച കേസിലെ പ്രതിയെ പിടികൂടി.

കോതമംഗലം : ഊന്നുകല്‍ പോലീസ് സ്റ്റേഷനില്‍ പാറാവ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ മർദ്ദിച്ച കേസിലെ പ്രതിയെ പിടികൂടി. നേര്യമംഗലം തലക്കോട് മറ്റത്തിൽ വീട്ടിൽ ബിനു (കുട്ടായി 44) എന്നയാളെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും നിരവധി കേസുകളിലെ പ്രതിയുമാണ്‌. രാത്രി പോലീസ് സ്റ്റേഷനിൽ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ഇയാൾ പാറാവ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ മുഖത്ത് ഇടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സ്റ്റേഷൻ റെറ്ററെയും ഇയാൾ ആക്രമിച്ചു.


കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. ഊന്നുകല്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി.റിഷികേശന്‍ നായർ, എ.എസ്.ഐ അഷറഫ്, സി.പി.ഒ മാരായ ജിജോ മാത്യു, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

instagram views kopen

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...