Connect with us

Hi, what are you looking for?

NEWS

വിദ്യാർഥികൾക്ക് കള്ള് നൽകിയെന്ന വിവാദം ; കോതമംഗലത്തെ 5 ഷാപ്പുകൾ പൂട്ടിച്ചു

കോതമംഗലം : കോതമംഗലം തങ്കളത്തെ കള്ളുഷാപ്പിൽനിന്നു വിദ്യാർഥികൾ യൂണിഫോമിൽ ഇറങ്ങിപ്പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതിനെ തുടർന്നു വിവാദത്തിലായ തങ്കളം ബൈപാസിലെ ഷാപ്പിന്റെയും ഈ ലൈസൻസിയുടെ തന്നെ കീഴിലുള്ള കോതമംഗലം റേഞ്ച് ഗ്രൂപ്പ് രണ്ടിലെ മറ്റു 4 ഷാപ്പുകളുടെയും ലൈസൻസ് എക്സൈസ് കമ്മിഷണർ എസ്.അനന്തകൃഷ്ണൻ സസ്പെൻഡ് ചെയ്തു.

തങ്കളത്തെ ഷാപ്പിനോടനുബന്ധിച്ച ‘മാന്തോപ്പ്’ ഹോട്ടലും എക്സൈസ് പൂട്ടിച്ചു. കോതമംഗലം ടൗൺ, രാമല്ലൂർ, കൊവേന്തപ്പടി, ചേലാട് എന്നിവയാണു താൽക്കാലികമായി സസ്പെൻഡ് ചെയ്ത മറ്റു ഷാപ്പുകൾ. വിൽപനക്കാരൻ വടാട്ടുപാറ മീരാൻസിറ്റി വെട്ടിക്കൽ ബിൻസു കുര്യാക്കോസ്, ലൈസൻസി തൃക്കാരിയൂർ ചേലാമൂട്ടിൽ വേലായുധൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ബിൻസുവിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...