കോതമംഗലം: കീരമ്പാറ പഞ്ചായത്ത് 611 മലയില്‍ കൊണ്ടിമറ്റത്ത് സ്വകാര്യ വ്യക്തി പാറമട തുടങ്ങുന്നതിനെതിരെ ഞായറാഴ്ച പഞ്ചായത്തിലെ 4,5,6,7 സ്‌പെഷ്യല്‍ ഗ്രാമസഭ യോഗങ്ങള്‍ ചേരും. രണ്ടിന് വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നടത്തുന്ന
7-ാം വാര്‍ഡ് ഗ്രാമസഭ യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ബിജു ചെറിയാന്‍ അധ്യക്ഷത വഹിക്കും. രണ്ടിന് പാലമറ്റം ഗവ. എല്‍.പി സ്‌കൂളില്‍ നടന്നുന്ന 6-ാം വാര്‍ഡ് ഗ്രാമസഭ യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ മനോജ് മത്തായി അധ്യക്ഷത വഹിക്കും. 3.30 ന് കൊണ്ടിമറ്റം ചാപ്പലില്‍ നടത്തുന്ന 5-ാം വാര്‍ഡ് ഗ്രാമസഭയോഗത്തില്‍ വാര്‍ഡ് മെമ്പര്‍ എം.സി അയ്യപ്പന്‍ അധ്യക്ഷത വഹിക്കും. 5 ന് എംപി നഗറില്‍ കമ്യൂണിറ്റിഹാളില്‍ നടത്തുന്ന 4-ാം വാര്‍ഡ് ഗ്രാമസഭയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി അധ്യക്ഷത വഹിക്കും.





















































