കോതമംഗലം: കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ കിസാൻ ഘോഷ്ടി സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് വിജോയി ജോസഫ്, കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടര്‍ പ്രിയമോള്‍ തോമസ്, സി.എം. ബേബി, റാണിക്കുട്ടി ജോര്‍ജ്,പി.ഇന്ദുനായര്‍, ചിഞ്ചു പി.എബ്രാഹം, മേഘ ഷിബു, പ്രിയങ്ക ടോമി, പി.എം. സിദ്ദിഖ്, ഇ.എം. അജാസ്, സാബു പത്മനാഭന്‍, മാണി പിട്ടാപ്പിള്ളില്‍, ബിഡിഒ ഷമീര്‍ ചെന്താര എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങിൽ മികച്ച വനിതാ കർഷക റുബി തോമസ് പൂക്കുന്നേൽ, മികച്ച കൂൺ കർഷക സ്മിത ബിജു വാരപ്പെട്ടി, മികച്ച തേൻ കർഷകൻ ബിജു കുര്യാക്കോസ് തടത്തിൽ പിണ്ടിമന, മികച്ച മഞ്ഞൾ കർഷകൻ പി. ഡി സാഗരൻ പുൽപ്രകൂടി പിണ്ടിമന എന്നിവരെ ആദരിച്ചു. പട്ടാമ്പി സെൻട്രൽ ഓർച്ചർഡ് അസിസ്റ്റന്റ് ഡയറക്ടർ ടി. ടി തോമസ് പുതു വർഗ പഴവർഗ ങ്ങളെ കുറിച്ചുള്ള ക്ലാസ്സ് നയിച്ചു. പരിപാടി യുടെ ഭാഗമായി ഡ്രോൺ, പച്ചക്കറി തൈകൾ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ കൂൺ ഉത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും സജ്ജമാക്കിയിരുന്നു.



















































