Connect with us

Hi, what are you looking for?

NEWS

ഇരിങ്ങോൾക്കാവ് ബൈ ലൈൻ റോഡ് ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിലെ ഇരിങ്ങോൾക്കാവ് ബൈ ലൈൻ റോഡ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ചരിത്രപ്രസിദ്ധമായ ഇരിങ്ങോൾ കാവിൽ നിന്നും നീലം കുളങ്ങര ക്ഷേത്രത്തിലേക്ക് പോകുന്ന ബൈ ലൈൻ റോഡാണ്.

നാലു ലക്ഷത്തി അറുപതിനായിരം രൂപ വിനിയോഗിച്ചാണ് ഇന്റർലോക്ക് ടൈൽസ് ചെയ്തു നിർമ്മാണം പൂർത്തിയാക്കിയത്.ഇരിങ്ങോൾ കാവിന്റെ ചുറ്റുമുള്ള റോഡുകളും അനുബന്ധ സൗകര്യങ്ങളും വികസിപ്പിച്ച് സൗന്ദര്യവൽക്കരണം നടത്തുന്ന എംഎൽഎ പദ്ധതിയുടെ ഭാഗമായാണ് റോഡ് ടൈൽ വിരിച്ച് മനോഹരമാക്കിയത് .ഇരിങ്ങോൾ കാവിന്റെ തകർന്നു കിടക്കുന്ന ചുറ്റുമതിൽ പുനർനിർമ്മിച്ച് കാവ് സംരക്ഷിക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ എംഎൽഎ സബ്മിഷൻ നൽകിയിരുന്നു .

പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായ അനിതാ പ്രകാശ്, സി കെ രാമകൃഷ്ണൻ, ശാന്താ പ്രഭാകരൻ, അരുൺകുമാർ കെ സി, രൂപേഷ് കുമാർ, കെ ബി നൗഷാദ്, ആനി മാർട്ടിൻ , പി എസ് സിന്ധു, വിജീഷ് വിദ്യാധരൻ, മുഹമ്മദ് അഫസൽ, ബിജു ഗോപാലൻ, ബേബി വി ജോസഫ്, കുരുവിള, മത്തായി കെ വി, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: സെപ്റ്റിക് ടാങ്ക് മാലിന്യം നിറച്ച ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കെ.എസ്.ഇ.ബി. ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറി. കോതമംഗലം-മുവാറ്റുപുഴ റോഡില്‍ മാതിരപ്പിള്ളി സഹകരണ ബാങ്കിന് സമീപത്ത് ഇന്നലെപുലര്‍ച്ചെ മൂന്നോടെയാണ് അപകടം. സംഭവം. ട്രാന്‍സ്ഫോര്‍മറും സമീപത്തെ വൈദ്യുതി...

CRIME

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി യുവതി പോലീസ് പിടിയിൽ. അസം മോറിഗാവ് സ്വദേശിനി നെജുമ ബീഗം(23)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന്...

NEWS

കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. സ്കൂൾ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മാനേജർ ഫാ. ഡോ മാത്യു...

CHUTTUVATTOM

കോതമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് നേടിയ ശ്രദ്ധേയമായ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച നേതാക്കളെയും പ്രവർത്തകരെയും ആദരിക്കാൻ വിജയാരവം 2026 സ്നേഹസംഗമം നടത്തി. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ മാത്തമാറ്റിക്സ്, മൈക്രോബയോളജി, ബയോടെക്നോളജി, ഗ്രീൻ ഹൈഡ്രജൻ എനർജി, ഫിസിക്സ്‌, സോഷ്യോളജി, എം. കോം ഫിനാൻസ്, എം. കോം മാർക്കറ്റിംഗ് ആൻ്റ് ഇന്റർനാഷണൽ ബിസിനസ് തുടങ്ങിയ പി...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാനക്കൂട്ടം വീടിന് തൊട്ടടുത് എത്തിയത് വീട്ടുകാരെ ഭീതിയിലാഴ്ത്തി. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കോട്ടപ്പടി വടക്കുംഭാഗം വീപ്പനാട്ട് വർഗീസിന്റെ വീടിന് ചേർന്ന് തൊട്ടടുത്ത് ആനക്കൂട്ടം എത്തിയത്. പുരയിടത്തിലെ കമുക്, കൊക്കോ, വാഴ...

CHUTTUVATTOM

കോതമംഗലം: സ്കൂട്ടർ മറിഞ്ഞു പരുക്കേറ്റ യുവാവ് മരിച്ചു. കുത്തുകുഴി മാരമംഗലം മഠത്തിക്കുടിയിൽ എം.എസ്. സുനിൽ (38) ആണ് മരിച്ചത്. അടിവാട്-കുത്തുകുഴി റോഡിൽ മാരമംഗലത്ത് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ മാമലക്കണ്ടം ചാമപ്പാറയിൽ വീണ്ടും വീടിനു നേരെ കാട്ടാനയാക്രമണം. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. മടത്തേടം എൽദോസിൻ്റെ വീടിൻ്റെ ചാർത്ത്, വിറകുപുര, വാട്ടർ ടാങ്കുകൾ, കൃഷി തുടങ്ങിയവക്ക് നാശം വരുത്തി....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ കാട്ടാനക്കൂട്ടം വീടിന്റെ മുകളിലേക്ക് പനമരം മറിച്ചിട്ടു. പൊട്ടനാനിക്കല്‍ ബിനോയിയുടെ വീടിന്റെ മേല്‍ക്കൂരയിലേക്കാണ് ബുധനാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം മരം മറിച്ചിട്ടത്. പുലര്‍ച്ചെ 3ഓടെ ഒച്ച കേട്ട് വീട്ടിലെ താമസക്കാരായ രാജന്‍,...

CHUTTUVATTOM

കോതമംഗലം:നേര്യമംഗലം ഗവ. ആശുപ്രതിയുടെ മതിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണത് 5 ദിവസം പിന്നിട്ടിട്ടും നീക്കംചെയ്യാത്തത് ചെറു വാഹനങ്ങൾ അപകടത്തിൽപ്പെടാൻ ഇടയാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു 15 മീറ്റർ നീളത്തിൽ മതിൽ ഇടിഞ്ഞു റോഡിലേക്കു...

ACCIDENT

കോതമംഗലം: വയറിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നു വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കുത്തുകുഴി വലിയപാറ തേടശേരി ടി.എം. റോയി (56) ആണ് മരിച്ചത് . 4 മാസം മുൻപു നഗരത്തിലെ കെട്ടിടത്തിൽ...

NEWS

കോതമംഗലം: മാര്‍ക്കറ്റ്-ബൈപ്പാസ് ലിങ്ക് റോഡിന്‍റെ ഓരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിൽ തെങ്ങ് വീണ് പിന്നിലെ ഗ്ലാസ് തകർന്നു. ചേലാട് പട്ടമ്മാവുടി അനിലിന്‍റേതാണ് കാര്‍. ഇന്നലെ രണ്ടുമണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍...

error: Content is protected !!