കോതമംഗലം: എംബിറ്റ്സ് പോളിടെക്നിക് കോളേജിൽ 2026–27 അധ്യയന വർഷത്തെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. ആർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു.മാർത്തോമ ചെറിയ പള്ളി വികാരി ഫാ. സാജു ജോർജ് അധ്യക്ഷത വഹിച്ചു.എം.ബിറ്റ്സ് കോളേജ് സെക്രട്ടറി ബിനോയ് എം. തോമസ്,
പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ പ്രഫ. പോൾസൺ പീറ്റർ, ചെയർമാൻ ബേബി തോമസ്, ട്രഷറർ കെ.പി. ജോർജ്, ഡയറക്ടർ ഡോ. ഷാജൻ കുര്യാക്കോസ്, എം.ബിറ്റ്സ് എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് ജോർജ്, ബേസിക് സയൻസ് വിഭാഗം മേധാവി സി. ജി. വന്ദന എന്നിവർ പ്രസംഗിച്ചു.
മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം മേധാവി പ്രഫ. നിദീഷ് എൽദോ ബേബി എൻജിനീയിംഗ് ന്റെ ലോകത്തിലേക്ക് സ്വാഗതം എന്ന വിഷയത്തിൽ ഓറിയന്റേഷൻ ക്ലാസ് നയിച്ചു.




















































