Connect with us

Hi, what are you looking for?

CRIME

വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ മൂന്നുപേർ കൂടി പിടിയിൽ.

ആലുവ : വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ മൂന്നുപേർ കൂടി പിടിയിൽ. കോട്ടയം വിജയപുരം ലൂർദ് വീട്ടിൽ ലിജോ ജോർജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടിൽ അബ്ദുൾ സലാം (35), വൈക്കം ഇടത്തി പറമ്പിൽ മുഹമ്മദ് നിയാസ് (27) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നാഗമ്പടത്ത് ദ്രോണ എജൂക്കേഷൻ കൺസൽട്ടൻസി നടത്തുന്ന ലിജോ ജോർജ് വിദ്യാർത്ഥിയിൽ നിന്ന് മുപ്പതിനായിരം രൂപ വാങ്ങി യു.പി ബോർഡിന്റെ വ്യാജ പ്ലസ്ടു സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുക്കുകയായിരുന്നു.


മലപ്പുറം സ്വദേശിനിയായ വിദ്യാർത്ഥിയ്ക്ക് നാൽപ്പതിനായിരം രൂപ വാങ്ങി മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ ബിബിഎ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകിയത് അബ്ദുൾ സലാമാണ്. പെരിന്തൽമണ്ണയിൽ യു.കെ കാളിംഗ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാൾ.
കൊച്ചിയിൽ ഫ്ലൈ അബ്രോഡ് എന്ന സ്ഥാപനം നടത്തുന്ന മുഹമ്മദ് നിയാസ് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ ബികോം സർട്ടിഫിക്കറ്റാണ് നാൽപതിനായിരം രൂപക്ക് തരപ്പെടുത്തി നൽകിയത്.

ഇവരുടെ സ്ഥാപനങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി പണമിടപാടിന്റേയും, സർടിഫിക്കറ്റുകളുടേയും ഉൾപ്പടെ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ പി.എം ബൈജു , എസ്.ഐ മാരായ അനിഷ് .കെ ദാസ്, സണ്ണി, ജയപ്രസാദ് ,എ.എസ്. ഐ പ്രമോദ്, എസ്.സി പി ഒ മാരായ നവീൻ ദാസ് , റോണി അഗസ്റ്റിൻ, ജോസഫ്, റെന്നി , അജിത്, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....