Connect with us

Hi, what are you looking for?

CHUTTUVATTOM

ഗാന്ധിജയന്തി ദിനത്തിൽ ഇടമലയാർ ട്രൈബൽ സ്കൂൾ ശുചീകരിച്ചു.

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ എൻ സി സി കേഡറ്റുകളും, എൻ സി സി പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ഗാന്ധി ജയന്തി ദിനത്തിൽ ഇടമലയാർ ട്രൈബൽ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് സ്കൂൾ കെട്ടിടവും പരിസരവും വൃത്തിയാക്കിയത്. 2020 ൽ എം. എ കോളേജിലെ എൻ സി സി കേഡറ്റുകളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് വർഷങ്ങളായി അധികൃതരിൽ അവഗണിക്കപ്പെട്ടുകിടന്ന സ്കൂൾ കെട്ടിടം പെയിന്റ് ചെയ്ത് പുനരുദ്ധരിക്കുകയുണ്ടായി. പിന്നീട് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പഠനം നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് എം. എ. കോളേജിലെ എൻ സി. സി കേഡറ്റുകൾ തുടർ ശുചീകരണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തിയത്.


കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ ജോഷി പി പി, മുൻ എൻ സി സി ഓഫീസറായ ക്യാപ്റ്റൻ ഐസക് കുര്യൻ, ക്യാപ്റ്റൻ ഡോ.എബി പി വര്ഗീസ്, ഫാ. വര്ഗീസ്, അനീഷ് തങ്കപ്പൻ, അജിത് കെ യൂ, ഇടമലയാർ സ്കൂൾ പ്രധാന അധ്യാപകൻ ഒ. പി ജോയ് എന്നിവർ നേതൃത്വം നൽകി. പഠന പഠ്യേതര വിഷയങ്ങളിൽ ഇവിടത്തെ കുട്ടികൾക്ക് തുടർന്നും കോളേജിൽ നിന്ന് എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ പറഞ്ഞു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!