Connect with us

Hi, what are you looking for?

NEWS

പുന്നേക്കാട് ജനവാസ മേഖലയിൽ ഒരാഴ്ചക്കാലമായി തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ജനവാസ മേഖലയിൽ ഒരാഴ്ചക്കാലമായി തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി.കഴിഞ്ഞ രാത്രികളിൽ പുന്നേക്കാട് മേഖലയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ നാല് ആനകളെയാണ് പുഴകടത്തി ഉൾവനത്തിലേക്ക് തുരത്തിയത്. ഇന്ന് രാവിലെ തുടങ്ങിയ യജ്ഞം വൈകിട്ടോടെയാണ് പൂർത്തിയാക്കിയത്.

പുന്നേക്കാടിന് സമീപത്തെ പ്ലാന്‍റേഷനില്‍ ഒരാഴ്ചയോളമായി ആനക്കൂട്ടം തമ്പടിച്ചിട്ട്. നാല് കൊമ്പന്‍മാരാണുണ്ടായിരുന്നത്. ഇവയെ ഉച്ചയോടെ ഓടിച്ച് പെരിയാറിന് മറുകരയുള്ള വനത്തിലേക്ക് കടത്തുകയായിരുന്നു.വനപാലകരും വനം സംരക്ഷണ സമിതി ഭാരവാഹികളും ജനപ്രതിനിധികളും മണിക്കൂറുകള്‍ നീണ്ട ദൗത്യത്തില്‍ പങ്കെടുത്തു. ചേലമല പ്രദേശം കേന്ദ്രീകരിച്ച് ഇടവേളക്ക് ശേഷം കാട്ടാന ശല്യം വീണ്ടും ശക്തമാകുന്നതില്‍ നാട്ടുകാർ ആശങ്കയിലാണ്.

ബുധനാഴ്ച രാത്രി പുന്നേക്കാട്-തട്ടേക്കാട് റോഡിന് സമീപത്ത് കാട്ടാനക്കൂട്ടം നേരം നിലയുറപ്പിച്ചിരുന്നു.നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയാണ് റോഡിലൂടെ യാത്രക്കാരെ കടത്തിവിട്ടത്. ഇതിന് മുമ്പ് ഒട്ടറെതവണ ആനകളെ സമാന രീതിയില്‍ തുരത്തിയിട്ടുള്ളതാണ്.

ഏറെ വൈകാതെ കാട്ടാനക്കൂട്ടം മടങ്ങിയെത്തുകയും ചെയ്യും. ഇത്തണവയും അതുതന്നെ പ്രതീഷിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഫെന്‍സിംഗ് തകര്‍ത്താണ് കാട്ടാനകൾ പ്ലാന്‍റേഷനിലേക്കും ജനവാസമേഖലകളിലേക്കും എത്തുന്നത്.ഏഴ് കിലോമീറ്റര്‍ വനാതിര്‍ത്തിയില്‍ ട്രഞ്ച് താഴ്ത്തിയാല്‍ ആന ശല്യം ശാശ്വതമായി തടയാനാകുമെന്ന് വനംസംരക്ഷണസമിതി ഭാരവാഹികൾ പറയുന്നത്.

കീരംപാറ പഞ്ചായത്ത് പ്രസിഡണ്ട് റീന ജോഷി, വൈസ് പ്രസിഡൻ്റ് ബിനോയി സി. പുല്ലൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സഞ്ജീവ് കുമാർ എന്നിർ തുരത്തൽ ദൗത്യത്തിന് നേതൃത്വം നൽകി.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: തെളിവെടുപ്പ് പൂർത്തിയാക്കി കോതമംഗലം കോടതിയിൽ ഹാജരാക്കിയ അർജുൻ ആയങ്കിയെ തലശ്ശേരിക്ക് തിരികെ കൊണ്ടുപോയി. കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒ മാരെ ഭീഷണിപ്പെടുത്തിയ കേസിൽ വെളളിയാഴ്ച കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ആയങ്കിയെ...

CHUTTUVATTOM

കോതമംഗലം: അന്താരാഷ്ട്ര കായികവേദികളിൽ ഇന്ത്യയുടെ യശസ്സുയർത്തിയ കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) കോളേജിന്റെ പൂർവ്വ വിദ്യാർത്ഥിയും ദേശീയ അത്‌ലറ്റുമായ മുഹമ്മദ് അജ്മലിന് രാജ്യം നൽകുന്ന പരമോന്നത കായിക ബഹുമതിയായ അർജുന അവാർഡ്. ​ഏഷ്യൻ...

NEWS

കോതമംഗലം: കുത്തുകുഴി അമ്പലപ്പറമ്പ് അത്തിപ്പിള്ളിൽ ഉണ്ണികൃഷ്ണൻ(69) നിര്യാതനായി. സംസ്കാരം ബുധനാഴ്ച  ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: അരുൺ, അശ്വിൻ. മരുമക്കൾ: ഐശ്വര്യ, ശരണ്യ.

CHUTTUVATTOM

കോതമംഗലം : രാമല്ലൂർ മൂത്തേടത്ത് പരേതനായ വർഗീസിൻ്റെ ഭാര്യ ഏലിക്കുട്ടി (റീത്ത – 64) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ : ബേബി, ജോണി, കത്രീന, പരേതനായ പാപ്പച്ചൻ.

CHUTTUVATTOM

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ്കോളജ് വിദ്യാർത്ഥി മിച്ചി മർപ്പു ആത്മഹത്യ ചെയ്തതിനു പിന്നാലെ വിദ്യാർത്ഥികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. വിദ്യാർത്ഥികളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.വിദ്യാർത്ഥികളുടെ 12 ആവശ്യങ്ങള്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എംഎല്‍എ ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. രാവിലെ 10ന് കോഴിപ്പിള്ളി- മലയിന്‍കീഴ് ബൈപാസില്‍ നടത്തുന്ന ഓഫീസ് ഉദ്ഘാടനത്തില്‍ ഷിബു തെക്കുപുറം എംഎല്‍എ അധ്യക്ഷത വഹിക്കും....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്കില്‍ 5.5 ശതമാനം പലിശനിരക്കില്‍ പൊന്നോണ സ്‌കൂട്ടര്‍ വായ്പാ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് യാസര്‍ മുഹമ്മദ് നിര്‍വഹിച്ചു. ആദ്യ ഗുണഭോക്താവിന് ബാങ്ക് പ്രസിഡന്റ് സ്‌കൂട്ടറിന്റെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ തകർന്ന ഓട പുനർനിർമിക്കുന്നതിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. ആലുവ–മൂന്നാർ റോഡിൽ കോതമംഗലം താലൂക്ക്...

CHUTTUVATTOM

കോതമംഗലം: എം.എ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി അരുണാചൽ പ്രദേശ് സ്വദേശിയുമായ മിച്ചി മർപ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവരെ നേരിൽ കണ്ട്...

CHUTTUVATTOM

കോതംമംഗലം: എം.എ.എഞ്ചീനിയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥി അരുണാചല്‍ പ്രദേശ് സ്വദേശിയായ മിച്ചി മര്‍പ്പുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് കോളേജ് മാനേജ്‌മെന്റിന്റെ തെറ്റായ നടപടികള്‍ മൂലമാണെന്ന് ആരോപിച്ചുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഇന്നും തുടര്‍ന്നു. കോളേജിലേക്കുള്ള...

CHUTTUVATTOM

കോതമംഗലം: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് തെളിവെടുപ്പിനായി ആയങ്കിയെ കടവന്ത്രയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുന്നേക്കാട് റിസോർട്ടിൽ...

CHUTTUVATTOM

കോതമംഗലം: മരണമടഞ്ഞ എം.എ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പുവിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ടാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടിൽ മിച്ചിയെ മരിച്ച നിലയിൽ...

error: Content is protected !!