കോതമംഗലം: കോതമംഗലം എംഎല്‍എ ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. രാവിലെ 10ന് കോഴിപ്പിള്ളി- മലയിന്‍കീഴ് ബൈപാസില്‍ നടത്തുന്ന ഓഫീസ് ഉദ്ഘാടനത്തില്‍ ഷിബു തെക്കുപുറം എംഎല്‍എ അധ്യക്ഷത വഹിക്കും.
സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.സമ്പൂര്‍ണ ജനസേവന കേന്ദ്രമായി 24 മണിക്കൂറും സേവന സജ്ജമായിരിക്കുവാന്‍ വെര്‍ച്വല്‍ ഓഫീസായി കൂടി രൂപപ്പെടുത്തിയിട്ടുള്ളതായും സേവനങ്ങള്‍ക്ക് 85899 95060 നമ്പറില്‍ ബന്ധപ്പെടാമെന്നും
എംഎല്‍എ അറിയിച്ചു.



















































