കോതമംഗലം: കോട്ടപ്പടിയില്‍ ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സ കഴിഞ്ഞ് വിശ്രമലായിരുന്ന പിഞ്ചുകുഞ്ഞിന് അണുബാധയെ തുടര്‍ന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേല്‍ഭാഗത്തുവീട്ടില്‍ ലിജു- എല്‍ബി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ബില്‍ഗ മറിയം ലിജു (2) ആണ് മരിച്ചത്.
ഒരാഴ്ച മുമ്പാണ് കുളിമുറിയില്‍ കുളിപ്പിക്കാനായി വെച്ച ചൂടുവെള്ളം അമ്മ മാറിയ സമയത്ത് അബദ്ധത്തില്‍ ബക്കറ്റ് മറിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീണ് പൊള്ളല്‍ ഏറ്റത്. ഞായറാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്. സംസ്‌കാരം നടത്തി. സഹോദരന്‍: യാസിന്‍. പിഞ്ചുകുഞ്ഞിന്റെ അപ്രതീക്ഷിത മരണം ഗ്രാമത്തെയാകെ ദു:ഖത്തിലാഴ്ത്തി.
















































