കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ തകർന്ന ഓട പുനർനിർമിക്കുന്നതിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. ആലുവ–മൂന്നാർ റോഡിൽ കോതമംഗലം താലൂക്ക് ആശുപത്രിക്ക് എതിർവശത്ത് മഴയത്ത് വെള്ളക്കെട്ട് രുക്ഷമായി ഗതാഗത തടസംപോലും ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് എംഎൽഎയുടെ ഇടപെടൽ.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ പദ്ധതിക്ക് ഭരണാനുമതി നൽകി.
എംഎൽഎ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ വിഷയം എത്തിക്കുകയും ആവശ്യമായ നടപടികൾക്കായി ഇടപെടുകയും ചെയ്തിരുന്നു. ടെൻഡർ നടപടികൾ ഉടൻ ആരംഭിച്ച് പണി വേഗത്തിൽ പൂർത്തിയാക്കുമെന്ന് എംഎൽഎ പറഞ്ഞു.



















































