കോതമംഗലം: ഓക്സിജന്‍ സിലിണ്ടറിന് ആവശ്യമായ വൈദ്യുതി പോലും ലഭ്യമാക്കാന്‍ കഴിയാത്ത സര്‍ക്കാരായി കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍. നിരന്തരമായി വൈദ്യുതി മുടക്കി ജന ജീവിതം ദുസ്സഹമാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സിപി(ഐ)എം പിണ്ടിമന ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലാട്ടില്‍ നടന്ന പ്രതിഷേധ സമരം മെഴുകുതിരി തെളിച്ച് വെളിച്ചം പകര്‍ന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആന്റണി ജോണ്‍.
കഴിഞ്ഞ 10 വര്‍ഷക്കാലം ജനങ്ങള്‍ അറിയാതിരുന്ന ഒന്നാണ് വൈദ്യുതി പ്രതിസന്ധി. വൈദ്യുതി വാങ്ങുന്നതിന്റെ ഭാഗമായി ജൂണ്‍ – ജൂലൈ മാസത്തിലേക്ക് ആവശ്യമായ ക്രമീകരണം മെയ് മാസത്തില്‍ തന്നെ നടത്തേണ്ടതാണ്.എല്ലാ സന്ദര്‍ഭങ്ങളിലും കഴിഞ്ഞ 10 വര്‍ഷവും ശരിയായ രീതിയിലുള്ള നിലപാട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൈകാര്യം ചെയ്തതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാതിരുന്നത്. എന്നാല്‍ ഈ ക്രമീകരണങ്ങള്‍ നടത്തേണ്ട സാഹചര്യത്തില്‍ തമ്മിലടിയും കോലാഹലവും കോലം കത്തിക്കലും ഒക്കെയായി നടക്കുകയായിരുന്നു ഇവര്‍.
ഇത്തവണ മഴ കുറയുമെന്ന് മെയ് മാസത്തില്‍ തന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നതാണ്. യുദ്ധകാല അടിസ്ഥാനത്തില്‍ ക്രമീകരണം നടത്തേണ്ട യുഡിഎഫ് സര്‍ക്കാര്‍ ആദ്യ നാളുകളില്‍ തന്നെ പരാജയപ്പെട്ടു എന്നുള്ളതാണ് കാണാന്‍ ആകുന്നത്. വൈദ്യുതി മന്ത്രി ബന്ധു നിയമനം നടത്തിയ വിവാദം ഉണ്ടാക്കി കുറെ ദിവസങ്ങള്‍ അങ്ങനെ പോയി. ഇക്കാര്യത്തില്‍ കൃത്യമായ പ്ലാനിങ്ങും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപ്പെട്ട രീതിയില്‍ വൈദ്യുതി പ്രതിസന്ധിയില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ച പത്തു കൊല്ലത്തില്‍ നിന്നും വ്യത്യസ്തമായി വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്കാണ്, കറന്റ് കട്ടിലേക്കാണ് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്. യാതൊരു പ്രതീക്ഷയും നല്കാന് മന്ത്രിക്ക് സാധിക്കുന്നില്ല. മന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം എന്നാണ്.ജനങ്ങളോട് കൃത്യമായി ഉത്തരം പറയേണ്ട ബാധ്യതയുള്ള സര്‍ക്കാര്‍ ഉത്തര വാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന ശ്രമമാണ് നടത്തിയിട്ടുള്ളതെന്നും ആന്റണി ജോണ്‍ പറഞ്ഞു.
സിപിഐഎം ഏരിയ കമ്മിറ്റിയംഗം ബിജു പി നായര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.സി മാത്യു, എസ്.എം അലിയാര് മാഷ് എന്നിവര്‍ പ്രസംഗിച്ചു. സമരത്തിന്റെ ഭാഗമായി പിണ്ടിമന ലോക്കല്‍ കമ്മിറ്റി പരിധിയിലെ കുടുംബങ്ങളിലും മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു .



















































