കോതമംഗലം: ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കീരംപാറ പഞ്ചായത്തിന് പിക്അപ് വാന്‍ വാങ്ങി നല്‍കി. കീരംപാറ പഞ്ചായത്തില്‍ നടന്ന താക്കോല്‍ ദാനവും ഫ്‌ലാഗ് ഓഫ് ചടങ്ങും ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍ ഹെഡ് സി.എം ശശിധരന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബിനോയ് സി.പുല്ലന്‍, ഫെഡറല്‍ ബാങ്ക് റീജിയണല്‍ ഹെഡ് പി. പ്രമോദ് ബ്രാഞ്ച് മാനേജര്‍ പി.യു. അമല്‍കുമാര്‍ ബാങ്ക് പ്രതിനിധികളായ ഗോവര്‍ദ്ധന്‍, ബേസില്‍ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി മേരി, ഗോപി മുട്ടത്ത്, മെമ്പര്‍മാരായ ടി.കെ കല , ബിന്ദു പൗലോസ്, എം.സി അയ്യപ്പന്‍, ടെസി മോനച്ചന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍ രഘുനാഥ് ബാബു, ഗ്രാമസേവകന്‍മാരായ ലിനോജ്,എം.എം ബാവാസ്, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ വിവിധ ആവശ്യങ്ങള്‍ക്കായി വാഹനം പ്രയോജനപ്പെടുത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.



















































