കോതമംഗലം: രാസവള വില വര്‍ധനവ് മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്ന് കര്‍ഷക കോണ്‍ഗ്രസ്. കഴിഞ്ഞ ഒരുവര്‍ഷത്തിനുളളില്‍ മൂന്നു തവണയാണ് രാസവളത്തിന് വില കൂട്ടിയത്. വിവിധ കാരണങ്ങളാല്‍ കര്‍ഷകര്‍ദുരിതത്തിലാണ്. വിലകയറ്റം കൂടി ആയപ്പോള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്.
അധികാരത്തിലേറി രണ്ട് മാസം പോലും തികയുന്നതിന് മുമ്പ് വി.ഡി. സതീശന്‍ സര്‍ക്കാര്‍ കര്‍ഷക അനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതിനെ അഭിനന്ദിച്ചു. ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 51കര്‍ഷകരെ ആദരിക്കാനും തീരുമാനിച്ചു.
നേതൃസംഗമം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഇ. കാസിം അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍സെക്രട്ടറിമാരായ പി.എം.സിദ്ദിഖ്, എം.സി. അയ്യപ്പന്‍, ഭാരവാഹികളായ ബന്നി കവളങ്ങാട്, മത്തായി പരണായി, സൈനുദ്ദീന്‍ മാനിയ്ക്കല്‍, മാര്‍ട്ടിന്‍ കീഴെമാടന്‍, രാജന്‍ താഴത്തൂട്ട്, എന്‍.എഫ്.തോമസ്, കെ.എം. അലിയാര്‍, നിസാര്‍ നെല്ലിമറ്റം, സല്‍മ പൈമറ്റം എന്നിവര്‍ പ്രസംഗിച്ചു.



















































