Connect with us

Hi, what are you looking for?

NEWS

തേയില വാങ്ങുമ്പോൾ പെട്രോൾ ഫ്രീ; എന്റെ നാട് ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ ജനത്തിരക്ക്.

കോതമംഗലം : നടുവൊടിക്കുന്ന ഇന്ധനവിലയ്ക്ക് ആശ്വാസമേകി എന്റെനാട് സൂപ്പർ മാർക്കറ്റ്. 289/-രൂപയ്ക്ക് ഒരു കിലോ തേയില വാങ്ങുമ്പോൾ ഒരു ലിറ്റർ പെട്രോൾ സൗജന്യമായി ലഭിക്കും. ഇന്നുമുതൽ നവംബർ 20 വരെയാണ് തേയിലയോടൊപ്പം പെട്രോൾ സൗജന്യമായി ലഭിക്കുന്നത്. ഏലപ്പാറ ടീ എസ്റ്റേറ്റിൽ നിന്നുള്ള സൂപ്പർ സ്ട്രോങ്ങ്‌ തേയിലയാണ് 289/-രൂപയ്ക്ക് നൽകുന്നത്. രാവിലെ 9മുതൽ രാത്രി 9വരെ ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ നിന്ന് തേയിലയോടൊപ്പം പെട്രോൾ കൂപ്പൺ ലഭിക്കുന്നത്.

തിരക്ക് പ്രമാണിച്ചു മാർക്കറ്റിൽ പ്രത്യേക കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഡയറക്ടർ ബിജി ഷിബു ആദ്യ വില്പന നിർവഹിച്ചു. ഇന്ധനവിലയുടെ അമിത ഭാരം ലഘുകരിക്കാനാണ് എൻ്റെനാട് ജനകീയ കൂട്ടായ്മ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു. എം.വിഷ്ണു, ജിതിൻ രാജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...