പെരുമ്പാവൂര്‍: പട്ടികജാതിവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പണികഴിപ്പിച്ച മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നുപ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. മുടിക്കല്‍ യുപി സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പിന്നോക്കവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനായി നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടമാണ് പ്രവര്‍ത്തനം ആരംഭിക്കാത്തത്. പൂട്ടിക്കിടക്കുന്ന ഹോസ്റ്റല്‍ കെട്ടിടം സാമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറുകയാണ്. കെട്ടിടത്തിലെ ഇലക്ട്രിക് വയറിംഗുകളും ചെമ്പുകമ്പികളും ഇതിനോടകം മോഷണം പോയിട്ടുണ്ട്. ജനലുകളുടെയും വാതിലുകളുടെയും സ്റ്റീല്പാളികളില് പലതും പൊളിച്ച നിലയിലാണുള്ളത്.
അടച്ചിട്ടിരിക്കുന്ന കെട്ടിടം സംരക്ഷിക്കപ്പെടാത്തത് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണുണ്ടാക്കിയിട്ടുള്ളത്. ഹോസ്റ്റല്‍ ഉടന്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി വാഴക്കുളം മണ്ഡലം കമ്മിറ്റി സംസ്ഥാന സെക്രട്ടറി മമ്മി സെഞ്ച്വറിയുടെ നേതൃത്വത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണിനും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്കി.



















































