പെരുമ്പാവൂര്‍: പെരിയാര്‍വാലി മുടിക്കല്‍ കനാലില്‍ വെള്ളം തുറന്നുവിടണമെന്ന ആവശ്യം ശക്തമാകുന്നു. പള്ളിക്കവല, ലക്ഷംവീട്, മാവിന്‍ചുവട്, സൗഹൃദ എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് ഏക ആശ്രയം ഈ കനാലാണ്. പെരിയാര്‍വാലി അധികൃതരുടെ അനാസ്ഥകൊണ്ട് ഈ കനാലില്‍ വെള്ളമൊഴുകുന്നില്ല. പഞ്ചായത്ത് ഭരണസമിതി ജനങ്ങളുടെ കുടിവെള്ളപ്രശ്നത്തിനുനേരെ നടപടികളൊന്നും സ്വീകരിക്കുന്നില്ല. നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതില്‍ വലിയ ജനരോഷമാണുള്ളത്. കനാലില്‍ വെള്ളം തുറന്നുവിടണമെന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി മമ്മി സെഞ്ച്വറി ആവശ്യപ്പെട്ടു.



















































