Connect with us

Hi, what are you looking for?

NEWS

ആദിവാസികൾക്കിടയിൽ അയ്യങ്കാളിയെ പോലെ ധീര നേതൃത്വം ഉണ്ടാകണം; ഷിബു തെക്കുംപുറം

കോതമംഗലം: അയ്യങ്കാളിയെ പോലെ ധീരമായ നേതൃത്വം ആദിവാസി സമൂഹത്തിൽ നിന്നുണ്ടാകണമന്ന് യുഡിഎഫ് കൺവീനർ ഷിബു തെക്കുംപുറം. കേരള ആദിവാസി ഐക്യവേദി ഇടമലയാറിൽ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന സമരങ്ങളില്‍ അസാധാരണവും സമാനതകളില്ലാത്തതുമായിരുന്നു സഞ്ചാര സ്വാതന്ത്ര്യത്തിനായി അയ്യങ്കാളി നടത്തിയ വില്ലുവണ്ടി യാത്ര. രാജ്യത്തിനു സ്വാതന്ത്ര്യവും ഭരണഘടനയും ഇല്ലാതിരുന്ന കാലത്ത് അവർണൻ്റെ അവകാശത്തിനു വേണ്ടി, സമര പോരാട്ടം നടത്തിയ മഹത് വ്യക്തിയാണ് അദ്ദേഹം. ഇന്നു ഭരണഘടന എല്ലാ അവകാശങ്ങളും ഉറപ്പു നൽകുമ്പോഴും അവയെല്ലാം നിഷേധിക്കപ്പെട്ട് കഴിയുന്നവരാണ് ആദിവാസികളെന്ന് അദ്ദേഹം പറഞ്ഞു.


ആഘോഷ പരിപാടികൾ ഊരുമൂപ്പൻ തങ്കപ്പൻ പഞ്ചനോടൊപ്പം ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ഐക്യവേദി പ്രസിഡൻ്റ് ചിത്ര നിലമ്പൂർ, സെക്രട്ടറി ബിനു പുത്തൻപുരയ്ക്കൽ, പി.കെ.പ്രകാശൻ, ദിവാകരൻ പെരുമാൾ എന്നിവർ പ്രസംഗിച്ചു. ഛായചിത്രത്തിൽ പുഷ്പാർച്ചനയും കലാപരിപാടികളും നടന്നു.

ഫോട്ടോ : കേരള ആദിവാസി ഐക്യവേദി ഇടമലയാറിൽ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷത്തിൽ യുഡിഎഫ് കൺവീനർ ഷിബു തെക്കുംപുറം പുഷ്പാർച്ചന നടത്തുന്നു. ദിവാകരൻ പെരുമാൾ, പി.കെ.പ്രകാശൻ, ഊരുമൂപ്പൻ തങ്കപ്പൻ പഞ്ചൻ, ചിത്ര നിലമ്പൂർ, ബിനു പുത്തൻപുരയ്ക്കൽ എന്നിവർ സമീപം.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...