Connect with us

Hi, what are you looking for?

CHUTTUVATTOM

തങ്കളം കാക്കനാട് നാലുവരിപ്പാത പഴയ അലൈൻമെന്റ് പ്രകാരം നിർമ്മാണം പുനരാരംഭിക്കും: ഷിബു തെക്കുപുറം എംഎൽഎ

കോതമംഗലം: തങ്കളം–കാക്കനാട് നാലുവരിപ്പാതയുടെ നിർമാണം പഴയ അലൈൻമെന്റ് പ്രകാരം പുനർ നിർമ്മിക്കാൻ തീരുമാനമായതായി ഷിബു തെക്കുപുറം എംഎൽഎ അറിയിച്ചു.ഇതിന്റെ ആദ്യപടിയായി 16ന് എംഎൽഎയുടെ നേതൃത്വത്തിൽ കെആർഎഫ്ബി, കിഫ്ബി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിക്കും. ഗ്രേഡിയന്റ് പ്രശ്നമുള്ള സ്ഥലങ്ങൾ സന്ദർശനത്തിൽ കണ്ടെത്തി മാർക്ക് ചെയ്ത് കിഫ്ബിയുടെ ഡിസൈൻ വിങ്ങിന് കൈമാറും.

തുടർന്ന് ആവശ്യമായി വരുന്ന ഭൂമി ഏറ്റെടുക്കലിന്റെ അളവ്, അതിനുള്ള ചെലവ്, റോഡ് നിർമാണച്ചെലവ് എന്നിവ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കും. ഈ എസ്റ്റിമേറ്റ് മുഖ്യമന്ത്രി അധ്യക്ഷനായ കിഫ്ബി ബോർഡ് യോഗത്തിൽ സമർപ്പിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും തിരുവനന്തപുരം കിഫ്ബി ഓഫീസിൽ എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.

കിഴക്കൻ മലയോര മേഖലയെ കൊച്ചിയുമായി കൂടുതൽ എളുപ്പത്തിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത 27.35 കിലോമീറ്റർ തങ്കളം–കാക്കനാട് പാത നാലുവരിപ്പാതയായി തന്നെ യാഥാർഥ്യമാക്കണമെന്ന നിലപാടാണ് യോഗത്തിൽ എംഎൽഎ മുന്നോട്ടുവച്ചത്. പുതിയ അലൈൻമെന്റ് സ്വീകരിച്ചാൽ കോതമംഗലത്തുനിന്ന് കാക്കനാട്ടേക്കുള്ള ദൂരം വർധിക്കുകയും ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് പദ്ധതിയുടെ പ്രയോജനം കുറയുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയ അലൈൻമെന്റിൽ നിന്ന് പിന്നോട്ടുപോകേണ്ട സാഹചര്യമില്ലെന്നും ഗ്രേഡിയന്റ് പ്രശ്നമുള്ള ഭാഗങ്ങളിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിർമാണം നടത്താനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ വ്യവസ്ഥകൾ വിശദമായ പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തി സാമ്പത്തിക അനുമതി ലഭ്യമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

വ്യവസായ–ടൂറിസം വികസനം ലക്ഷ്യമിട്ട് 2006–07ലെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. വിവിധ ഘട്ടങ്ങളിലായി പദ്ധതിക്ക് ഭരണാനുമതിയും ഫണ്ടും അനുവദിച്ചിരുന്നു. തങ്കളം ഭാഗത്ത് ഏകദേശം 1.25 കിലോമീറ്റർ റോഡിന്റെയും പെരിയാർവാലി കനാലിന് കുറുകെയുള്ള ചെറിയ പാലത്തിന്റെയും നിർമാണം പൂർത്തിയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനും നേരത്തെ തുക അനുവദിച്ചിരുന്നു.

പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ പഴയ അലൈൻമെന്റിലെ ചില ഭാഗങ്ങളിൽ ഗ്രേഡിയന്റ് ഐആർസി മാനദണ്ഡപ്രകാരം അനുവദനീയമായതിലും കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് ബദൽ അലൈൻമെന്റ് പരിഗണിച്ചത്.

 

കിഫ്ബി–ടിആർസി പഠനത്തിന്റെ അടിസ്ഥാനത്തിൽ മേലെപ്പീടിക, ചെറുവട്ടൂർ, പള്ളിച്ചിറങ്ങര വഴി തങ്കളം മുതൽ വീട്ടൂർ വരെയുള്ള 11.816 കിലോമീറ്റർ ഭാഗത്തേക്ക് പുതിയ അലൈൻമെന്റും നിർദേശിച്ചിരുന്നു.

എന്നാൽ പുതിയ അലൈൻമെന്റ് സ്വീകരിക്കുന്നത് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തെ ബാധിക്കുമെന്ന നിലപാടാണ് യോഗത്തിൽ ഉയർന്നത്. ദൂരം വർധിക്കുന്നതിനൊപ്പം ഹൈറേഞ്ചിൽനിന്ന് കൊച്ചിയിലേക്കുള്ള എളുപ്പവഴിയെന്ന പദ്ധതിയുടെ പ്രസക്തിയും കുറയുമെന്ന് എംഎൽഎ വ്യക്തമാക്കി.

തങ്കളം–കാക്കനാട് നാലുവരിപ്പാത വേഗത്തിൽ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന എംഎൽഎയുടെ ആവശ്യം പരിഗണിച്ചാണ് പഴയ അലൈൻമെന്റിൽ തന്നെ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് തുടക്കമിടാൻ തീരുമാനിച്ചത്.

ഡീൻ കുര്യാക്കോസ് എംപി, മിനി ആന്റണി , കെആർഎഫ്ബി- പിഎംയു പ്രോജക്ട് ഡയറക്ടർ, പി.ഡബ്ല്യു.ഡി. ഡിസൈൻ വിങ് ഉദ്യോഗസ്ഥർ, കെആർഎഫ്ബി-  പിഎംയു എക്സിക്യൂട്ടീവ് എൻജിനീയർ, ഡിസൈൻ എൻജിനീയർ ജോസ് കെ. വർക്കി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

 

You May Also Like

ACCIDENT

കോതമംഗലം: കീരംപാറ – ഭൂതത്താന്‍കെട്ട് റോഡില്‍ പൂച്ചകുത്ത് ഭാഗത്ത് കാര്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30നാണ് അപകടം. വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡ്...

CHUTTUVATTOM

കോട്ടപ്പടി: വടക്കുംഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി.കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് മൂന്നാം വാര്‍ഡിലെ ജോണ്‍സന്റെ പറമ്പിലാണ് കുട്ടിയാനയെ വൈദ്യുതി ആഘാതമേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാത്രി റബ്ബര്‍...

CHUTTUVATTOM

കോതമംഗലം : അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹം (എസ്.ഡി) രൂപം കൊണ്ടിട്ടു നൂറു വർഷങ്ങൾ പിന്നിടുമ്പോൾ ശതാബ്‌ദി ആഘോഷങ്ങളോട് അനുബന്ധിച്ച് കോതമംഗലം കോഴിപ്പിള്ളി സെന്റ്‌ വിൻസെന്റ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഹൗസിൽ കാരുണ്യത്തിന്റെ ആഘോഷ...

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ പുതുതലമുറയെ ലഹരിയില്‍ നിന്നും സമ്പൂര്‍ണ്ണമായി രക്ഷിക്കുന്നതിന് പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അക്രമണങ്ങളും, കൊലപാതകങ്ങളും വാഹന അപകടങ്ങളും, മറ്റു സാമൂഹ്യതിന്മകളും ഇല്ലാതാക്കുന്നതിന് ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമെന്നും കേരള മദ്യവിരുദ്ധ ഏകോപന സമിതി...

CHUTTUVATTOM

കോതമംഗലം: ഇഞ്ചത്തൊട്ടിയെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. കീരംപാറ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശിക്കാനെത്തിയതായിരുന്നു എംഎൽഎ. നവംബറിൽ ഇഞ്ചത്തൊട്ടിയിൽ കയാക്കിംഗ് ആരംഭിക്കുന്നതിനും സഞ്ചാരികൾക്കായി മനോഹരമായ പാർക്ക് ഒരുക്കുന്നതിനും പുതിയ...

CHUTTUVATTOM

കോതമംഗലം : സിപിഎം കവളങ്ങാട് ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിൽ വന്യമൃഗ ശല്യത്തിനെതിരെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന് മുന്നിലേക്കക്ക്ജനകീയ പ്രതിഷേധ മാർച്ച് നടത്തി.ഉദ്ഘാടനം മുൻ എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു.വാർഡ് മെമ്പർ ഷിജി അനിൽകുമാർ...

CHUTTUVATTOM

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് മരിച്ച കോതമംഗലം സ്വദേശികളിലൊരാളുടെ സംസ്‌കാരം നടത്തി. മാലിയില്‍ അനൂപിന്റെ സംസ്‌കാരമാണ് ചൊവ്വാഴ്ച വൈകിട്ട് 4ഓടെ കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടത്തിയത്. നിരവധി പേരാണ്...

CHUTTUVATTOM

കോതമംഗലം: നഗരത്തിലെ പ്രധാന ഗതാഗതകേന്ദ്രങ്ങളിലൊന്നായ തങ്കളം ജംഗ്ഷനില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു. സിഗ്‌നലിന്റെ സ്വിച്ച് ഓണ്‍ കര്‍മം എംഎല്‍എ ഷിബു തെക്കുംപുറം നിര്‍വഹിച്ചു.തങ്കളം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനൊപ്പം...

ACCIDENT

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എ. മിനി സിവില്‍...

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

NEWS

കൊച്ചി : വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കെ.എസ്.എസ്.ടി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും...

error: Content is protected !!