കോതമംഗലം: സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന തൊട്ടിയില്‍ സാബു മത്തായിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പൈങ്ങോട്ടൂര്‍ ടൗണില്‍ യോഗം ചേര്‍ന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്, സിപിഐ ജില്ലാ സെക്രട്ടറി എന്‍ അരുണ്‍, മുന്‍ എംഎല്‍എ ആന്റണി ജോണ്‍, സിപിഐഎം കവളങ്ങാട് ഏരിയ സെക്രട്ടറി എ.എ അന്‍ഷാദ്, കെ.പി ജയിംസ്, സിജോ ജോണ്‍, സി.സി ജയ്‌സന്‍, ഡായി തോമസ്, റോബിന്‍ അബ്രഹാം, ഇബ്രാഹിം ലുഷാദ്, സന്തോഷ് ജോര്‍ജ്, ജോസ് മണിയാട്ട്, ബിജു മുല്ലശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു


















































