പൈങ്ങോട്ടൂർ: ചെറുകാട്ട് കുടുംബയോഗത്തിൻ്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി.പൈങ്ങോട്ടൂർ സെന്റ് ആന്റണിസ് ഫോറോനാ പള്ളിയിൽ ഫാ.ജോൺ ആനിക്കൊട്ടിലിൻ്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും കുടുംബത്തിൽ നിന്ന് മരിച്ചു പോയവർക്കായി പ്രത്യേക പ്രാർത്ഥനയും നടത്തി.
തുടർന്ന് പാരിഷ് ഹാളിൽ നടത്തിയ കുടുംബ സംഗമത്തിൽ കുടുംയോഗത്തിലെ മുതിർന്ന അംഗം റിട്ട. കൃഷി ഡെപ്യുട്ടി ഡയറക്ടർ സി.വി. മത്തായി അധ്യക്ഷത വഹിച്ചു. എഫ്സിസി മുവാറ്റുപുഴ നിർമ്മല പ്രൊവിൻസ് മുൻ പ്രൊവിൻഷ്യാൻ സിസ്റ്റർ ഗ്രേസ്‌മരിയ ചെറുകാട്ട്അനുഗ്രഹ പ്രഭാഷണം നടത്തി. ജോയി ചെറുകാട്ട് മുഖ്യ പ്രഭാഷണം നടത്തി.
ചിന്നമ്മ ജോർജ് , അനൂപ് ജോർജ്, ആനീസ് ജോൺ, ടോമി ചെറുകാട്ട്, റിജോ ജോർജ്, സിസ്റ്റർ ജനുവരിയൂസ്, സിസ്റ്റർ ജാൻസി സിഎംസി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ടോമി ചെറുകാട്ട്-പ്രിസിഡൻ്റ്, അനൂപ് ജോർജ്-സെക്രട്ടറ, ബിജു ജോസഫ്-ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. പൈങ്ങോട്ടൂർ, കല്ലൂർക്കാട്, വഴിത്തല, ഇടുക്കി, തൃശൂർ യുണിറ്റുകളിൽ നിന്നുള്ള കുടുംബങ്ങൾ പങ്കെടുത്തു.


















































