Connect with us

Hi, what are you looking for?

NEWS

മാള്‍ട്ടയില്‍ മരിച്ച മലയാളി നഴ്‌സിന്റെ വീട് ആന്റണി ജോണ്‍ എംഎല്‍എ സന്ദര്‍ശിച്ചു.

പല്ലാരിമംഗലം : മാള്‍ട്ടയില്‍ മരിച്ച മലയാളി നഴ്‌സിന്റെ വീട് ആന്റണി ജോണ്‍ എംഎല്‍എ സന്ദര്‍ശിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്സും എംഎല്‍എക്ക് ഒപ്പം ഉണ്ടായിരുന്നു. അടിവാട് കൊടത്താപ്പിള്ളില്‍ കുടുംബാംഗവും പല്ലാരിമംഗലം പഞ്ചായത്തുകവല ഹാപ്പിനഗര്‍ പറമ്പില്‍ ഷിഹാബിന്റെ ഭാര്യയുമായ ബിന്‍സിയ (36) വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തരയോടെ താമസസ്ഥലത്ത് ബോധമറ്റ നിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു വര്‍ഷം മുമ്പാണ് ഇവര്‍ മാള്‍ട്ടയിലേക്ക് പോയത്. നാലാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും ഭര്‍ത്താവും നാട്ടിലായിരുന്നു. ജോലി ചെയ്തിരുന്ന മെറ്റര്‍ ഡൈ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....