Connect with us

Hi, what are you looking for?

NEWS

ആൻ്റണി ജോൺ എം എൽ എയുടെ മദർ തെരേസ പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിന്  പാലിയേറ്റീവ് വാഹനം കൈമാറി.

കോതമംഗലം : ആൻ്റണി ജോൺ എം എൽ എ യുടെ മദർ തെരേസ പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിന് പാലിയേറ്റീവ് വാഹനം കൈമാറി. ആന്റണി ജോൺ എം എൽ എ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള സാന്ത്വന പരിചരണ പദ്ധതിയായിട്ടുള്ള മദർ തെരേസ പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിന് പാലിയേറ്റീവ് വാഹനം കൈമാറി. നിയോജക മണ്ഡലത്തിൽ മദർ തെരേസ പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി കൂടുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തുടർച്ചയിൽ പാലിയേറ്റീവ് വാഹനം ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കി നൽകും. അതോടൊപ്പം തന്നെ സാന്ത്വന പരിചരണ രംഗത്ത്  പ്രവർത്തിക്കുന്ന വോളന്റിയർമാർക്ക് പരിശീലന പരിപാടികൾ ഉൾപ്പെടെ ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഈ പദ്ധതിയുടെ ഭാഗമായി തന്നെ നേരത്തെ നെല്ലിക്കുഴി പഞ്ചായത്തിന് പാലിയേറ്റീവ് വാഹനം കൈമാറിയിരുന്നു.

കുട്ടമ്പുഴയിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ  എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യന് വാഹനത്തിന്റെ താക്കോൽ കൈമാറി.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി മോഹനൻ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർമാരായ കെ എ സിബി,ബിനേഷ് നാരായണൻ,ഡെയ്‌സി ജോയി,ആലീസ് സിബി,കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ശിവൻ,കെ റ്റി പൊന്നച്ചൻ,റ്റി സി റോയി,കെ ജെ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....