കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. സ്കൂൾ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മാനേജർ ഫാ. ഡോ മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം സ്കൂൾ നേടി. 16 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു. ഹയർ സെക്കൻഡറി പരീക്ഷയിൽ 96ശതമാനം വിജയം സ്കൂൾ കരസ്ഥമാക്കി. 34 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
സ്കൂൾ പ്രിൻസിപ്പൽ ജയിൻ ജോസ്, ഹെഡ്മാസ്റ്റർ ഫാ.ആന്റണി പുലിമലയിൽ,
മുൻസിപ്പൽ കൗൺസിലർ ഷിബു കുര്യാക്കോസ്, മുൻ ഹെഡ്മിസ്ട്രസ് സ്റ്റെല്ല മാത്യു, പിടിഎ പ്രസിഡന്റ് ബിജുമോൻ മാത്യു, അധ്യാപക പ്രതിനിധി ജോമി എം തോമസ്, വിദ്യാർത്ഥി പ്രതിനിധികളായ അന്നു മരിയ അനി,ജോൺ ജോസഫ് ബിനോയി എന്നിവർ പ്രസംഗിച്ചു.




















































