Connect with us

Hi, what are you looking for?

CHUTTUVATTOM

കാട്ടാന ചരിഞ്ഞ സംഭവത്തിൽ കർഷകന്റെ അറസ്റ്റ്: കുട്ടമ്പുഴ റേഞ്ച് ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് സ്ഥല ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വനംവകുപ്പ് കാര്‍ഷിക മേഖലയോട് കാണിക്കുന്ന നീതികേടും, ഗുണ്ടായിസവും അവസാനിപ്പിക്കണമെന്നും, കര്‍ഷകന് ഭൂമിയില്‍ കൃഷിചെയ്ത് ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍വ്വകക്ഷി യോഗ തീരുമാനപ്രകാരം കുട്ടമ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്.

കുട്ടമ്പുഴ പാലത്തിന് സമീപത്തുനിന്നാരംഭിച്ച മാര്‍ച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ഉപരോധസമരം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വന്യമ്യഗങ്ങളെ വനത്തില്‍ സംരക്ഷിക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യാതെ വന്യമൃഗങ്ങള്‍ കൃഷിഭൂമിയില്‍ ഉണ്ടാക്കുന്ന അപകടങ്ങളുടെ പേരില്‍ കര്‍ഷകനെ ജയിലില്‍ അടക്കുന്നത് അനീതിയാണെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി.

വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഷിബു തെക്കുംപുറം, വി.വി ജോണി, ഡെയ്‌സി ജോയി, എം.കെ രാമചന്ദ്രന്‍ , റോബിന്‍ സാബു, കാന്തി വെള്ളക്കയ്യന്‍, അരുണ്‍ ചന്ദ്രന്‍ ,ബിന്‍സി മോഹനന്‍, ചിഞ്ചു എബ്രാഹം, സിജു മോന്‍ ഫ്രാന്‍സിസ്, ജോഷി പൊട്ടക്കല്‍, സിബി കെ.എ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: വിശപ്പിന് മുന്നില്‍ ചികിത്സ പോലും പൂര്‍ണമാകില്ലെന്ന തിരിച്ചറിവില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ‘വിശപ്പുരഹിത ആശുപത്രി’ പദ്ധതി വിജയകരമായ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ആശുപത്രി സൂപ്രണ്ട് ഡോ. സാം പോളും, കോതമംഗലം...

CHUTTUVATTOM

കോതമംഗലം: ഉപജില്ലയിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്കായി പരിശീലനം സംധടിപ്പിച്ചു. കോതമംഗലം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു...

CHUTTUVATTOM

കോതമംഗലം: എന്റെ നാട് പെയിൻ ആൻ്റ് പാലിയേറ്റിവ് കെയർ ട്രസ്റ്റിന്റെ മൂന്നാം വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള യോഗവും സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എം.എൽ.എ ഉദ്ഘാടനം...

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: ഉമ്മൻചാണ്ടിയുടെ ജനസേവന മാതൃക പിന്തുടർന്ന് ചെറുവട്ടൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ കീഴിൽ പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചു.കോൺഗ്രസ് ചെറുവട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണത്തിലാണ്...

CHUTTUVATTOM

കോതമംഗലം:നിർദ്ധിഷ്ട ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ഉമ്മൻ ചാണ്ടി യുടെ പേര് നൽകണമെന്ന് കോൺഗ്രസ് കോതമംഗലം മുൻസിപ്പൽ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ 3 -ാം ചരമ വാർഷികം അനുസ്മരണ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം ഒളിമ്പിക് അസോസിയേഷനുമായി സഹകരിച്ച് ലഹരിക്കെതിരെ പോരാടാം , ഗോളടിക്കാം സമ്മാനം നേടാം എന്ന പരിപാടിയുടെ ഭാഗമായി പെനാൽറ്റി...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

ACCIDENT

കോതമംഗലം: കോതമംഗലത്ത് വ്യത്യസ്ഥ ഇടങ്ങളിൽ രണ്ട് വാഹനാപകടങ്ങൾ. നേര്യമംഗലം വില്ലാഞ്ചിറയിലും ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിലുമാണ് വെള്ളിയാഴ്ച വാഹനാപകടങ്ങളുണ്ടായത്. ദേശീയ പാതയിൽ തലക്കോട് വില്ലാഞ്ചിറയിൽ രാവിലെ ലോറി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച ലോറി 20 അടി...

CHUTTUVATTOM

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തില്‍ മൈലൂര്‍ത്തടത്ത് പഞ്ചായത്ത് അനുമതി പോലുമില്ലാതെ ജനവാസമേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃതകള്ള്ഷാപ്പ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മൈലൂര്‍ത്തടം ജനകീയകൂട്ടായ്മ 25 ദിവസമായി നടത്തി വരുന്ന സമരത്തിന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയും, മദ്യവിരുദ്ധ ഏകോപനസമിതി...

CHUTTUVATTOM

കോതമംഗലം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ബസേലിയോസ് ഓഗന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സാന്ത്വനം സ്‌പെഷ്യല്‍ സ്‌കൂളിന്റെ 18-ാം വാര്‍ഷികാഘോഷം നടത്തി. വൈകല്യമുള്ള കുട്ടികളുടെ കലാപരമായ കഴിവുകള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനും...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയെ കൗതുകം കലര്‍ന്ന ഭീതിയിലാക്കുകയാണ് രണ്ടു രാജവെമ്പാലകള്‍. കുട്ടമ്പുഴയിലെ വടാട്ടുപാറ അരീക്ക സിറ്റി ജനവാസമേഖലയിലാണ് ഒരു വര്‍ഷമായി രണ്ടുപാമ്പുകളും വിഹരിക്കുന്നത്. ആര്‍ക്കും ഇതുവരെ അപകടമില്ലെങ്കിലും ഇവയുടെ വലിപ്പം ജനത്തെ ഭയപ്പെടുത്തുന്നു. അരീക്കസിറ്റി...

error: Content is protected !!