കോതമംഗലം: സെപ്റ്റിക് ടാങ്ക് മാലിന്യം നിറച്ച ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കെ.എസ്.ഇ.ബി. ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറി. കോതമംഗലം-മുവാറ്റുപുഴ റോഡില്‍ മാതിരപ്പിള്ളി സഹകരണ ബാങ്കിന് സമീപത്ത് ഇന്നലെപുലര്‍ച്ചെ മൂന്നോടെയാണ് അപകടം.
സംഭവം. ട്രാന്‍സ്ഫോര്‍മറും സമീപത്തെ വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു.ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോർമർ മറിഞ്ഞ് റോഡിലേക്ക് വീഴുകയും സമീപത്തെ വൈദ്യുതി പോസ്റ്റ് ഒടിയുകയും ചെയ്തു. ലോറിയുടെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്.
ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും ക്യാബിനില്‍ കുടുങ്ങിയിരുന്നു. ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രണ്ടുപേര്‍ക്കും നിസാര പരിക്ക് മാത്രമാണുള്ളത്. അപകടത്തേതുടര്‍ന്ന് റോഡില്‍ ഗതാഗത തടസ്സവുമുണ്ടായി.വിവിധ ഭാഗങ്ങളില്‍് വൈദ്യുതി വിതരണവും മുടങ്ങി. സമീപത്തെ ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച ശുചിമുറി മാലിന്യവുമായി പോകുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയോടെ കെഎസ്ഇബി വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിച്ച് വൈദ്യുതി പുനസ്ഥാപിച്ചു.




















































