കോതമംഗലം: സ്‌കൂള്‍ ഗ്രൗണ്ടിലെ വലയില്‍ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പിണ്ടിമന ടി.വി. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പാമ്പിനെ കണ്ടത്.
ഞായറാഴ്ച വൈകിട്ട് ഗ്രൗണ്ടില്‍ കളിക്കാനെത്തിയവരാണ് വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പിന്റെ സ്നേക്ക് റസ്‌ക്യൂവര്‍ എത്തി പാമ്പിനെ രക്ഷപ്പെടുത്തി ചാക്കിലാക്കി.



















































