പല്ലാരിമംഗലം : സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഘടക സ്ഥാപനമായ പല്ലാരിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കേന്ദ്രമായി അനുവദിച്ച 108 ആമ്പുലൻസ് ഫ്ലാഗ്ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം ഫ്ലാഗ്ഗ്ഓഫ് കർമ്മം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു അദ്ധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത്ഗങ്ങളായ ബിന്ദുജയകുമാർ, ഒ ഇ അബ്ബാസ്, വാർഡുമെമ്പർ മുബീന ആലിക്കുട്ടി, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ ബി മുഹമ്മദ്, എം എം ബക്കർ, കെ ഇ സെയ്തുമുഹമ്മദ്, കെ എം ഇബ്രാഹിം, പി കെ മുഹമ്മദ്, എം എസ് അലിയാർ, മെഡിക്കൽ ആഫീസർ ഡോക്ടർ ആഷിഷ്, ഹെൽത്ത് ഇൻസ്പെക്ടർ എം എം ബഷീർ എന്നിവർ പ്രസംഗിച്ചു.
You must be logged in to post a comment Login