നെല്ലിക്കുഴി ; വിദ്യാലയങ്ങള്‍ക്ക് മാതൃകയായി ടൈല്‍വിരിച്ച് ആധുനിക രീതിയില്‍ ടോയിലറ്റുകളും വാഷിങ്ങ് ഏരിയായും നിര്‍മ്മിച്ച് കുറ്റിലഞ്ഞി ഗവണ്മെന്റ് യു.പി സ്ക്കൂള്. ഉദ്ഘാടനം നവംബര്‍ 28 വ്യാഴായ്ച്ച കോതമംഗലം എം.എല്‍.എ ശ്രി. ആന്റണി ജോണ്‍ നിര്‍വഹിക്കും. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഹൈടെക് രീതിയില്‍ 11 ടോയിലറ്റുകള്‍ ആണ് പൂര്‍ത്തീകരിച്ചിട്ടുളളത്. ഇതില്‍ യൂറോപ്പ്യന്‍ ക്ലോസ്ററുകളും സാദാ ക്ലോസറ്റുകളും വാഷിങ്ങ് ബേസണ്‍ ഉള്‍പ്പടെ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കൈകഴുകാന്‍ എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് വാഷിങ്ങ് ഏരീയായും ആധുനിക രീതിയില്‍ ഇതോട് അനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ആകര്‍ഷണമായ കളറുകളില്‍ ടൈല്വിരിച്ചാണ് ഇവയുടെയും നിര്‍മ്മാണം പൂര്ത്തികരിച്ചിട്ടുളളത്.
നവംബര്‍ 28 വ്യാഴായ്ച്ച രാവിലെ 11 മണിക്ക് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി. രഞ്ജിനി രവി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോതമംഗലം എം.എല്‍.എ ശ്രി. ആന്റണി ജോണ്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പി.ടി.എ പ്രസിഡന്റ് അബു വട്ടപ്പാറ അറിയിച്ചു.
You must be logged in to post a comment Login