കോതമംഗലം: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു.മടക്കത്താനം സ്വദേശി വടക്കേക്കര ലിബിന് ബെന്നി (37) യെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. കുന്നത്തുനാട്, കുറുപ്പംപടി, കോതമംഗലം,രാമമംഗലം, ഇടുക്കി കട്ടപ്പന, ചാലക്കുടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം, കവര്‍ച്ച, മോഷണം,അതിക്രമിച്ച് കടക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ലിബിന്.
2024 നവംബറില്‍ കുന്നത്തുനാട് ഐരാപുരം കുറ്റിപ്പിള്ളിയില് പ്രസാദ് കുമാര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ 1-ാം പ്രതിയായ ഇയാള്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി കഴിഞ്ഞ ഒക്ടോബര്‍ മാസം ആദ്യം ചാലക്കുടി കെ.എസ്.ആര് .ടി.സി റോഡിലെ ലോഡ്ജില്‍ യുവാവിന്റെ കഴുത്തില്‍ കിടന്നിരുന്ന ഒന്നര പവന് തൂക്കം വരുന്ന സ്വര്‍ണ്ണ മാലയും, മൊബൈല്‍ ഫോണും, പഴ്സില്‍ ഉണ്ടായിരുന്ന പണവും മോഷ്ടിച്ചതിന് ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. വാഴക്കുളം സ്റ്റേഷന് ഹൌസ് ഓഫീസര്‍ പി.ബി ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സബ്ബ് ഇന്‍ സ്പെക്ടര്‍മാരായ വിനു എസ് നായര്‍, കെ.ആര് ബിനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





















































