Connect with us

Hi, what are you looking for?

CRIME

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

കോതമംഗലം: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു.മടക്കത്താനം സ്വദേശി വടക്കേക്കര ലിബിന്‍ ബെന്നി (37) യെയാണ് കാപ്പ ചുമത്തി വിയ്യൂര് സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. കുന്നത്തുനാട്, കുറുപ്പംപടി, കോതമംഗലം,രാമമംഗലം, ഇടുക്കി കട്ടപ്പന, ചാലക്കുടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം, കവര്‍ച്ച, മോഷണം,അതിക്രമിച്ച് കടക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ലിബിന്‍.

2024 നവംബറില്‍ കുന്നത്തുനാട് ഐരാപുരം കുറ്റിപ്പിള്ളിയില്‍ പ്രസാദ് കുമാര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ 1-ാം പ്രതിയായ ഇയാള്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി കഴിഞ്ഞ ഒക്ടോബര്‍ മാസം ആദ്യം ചാലക്കുടി കെ.എസ്.ആര്‍ .ടി.സി റോഡിലെ ലോഡ്ജില്‍ യുവാവിന്റെ കഴുത്തില്‍ കിടന്നിരുന്ന ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയും, മൊബൈല്‍ ഫോണും, പഴ്‌സില്‍ ഉണ്ടായിരുന്ന പണവും മോഷ്ടിച്ചതിന് ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. വാഴക്കുളം സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ പി.ബി ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സബ്ബ് ഇന്‍ സ്‌പെക്ടര്‍മാരായ വിനു എസ് നായര്‍, കെ.ആര്‍ ബിനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

You May Also Like

NEWS

  കോതമംഗലം: മർത്തമറിയം വനിതാ സമാജം കോതമംഗലം മേഖല കവളങ്ങാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.നേര്യമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ക്യാമ്പ് കോതമംഗലം മേഖല അധ്യക്ഷൻ ഏലിയാസ്...

CHUTTUVATTOM

    കോതമംഗലം: 2026 – 27 കോതമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം പല്ലാരിമംഗലം ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. നാടൻ പാട്ട് ,കഥകൂട്ടം,കവിത കൂട്ടം,വരക്കൂട്ടം,കാവ്യാലാപനം,പുസ്തകാസ്വാദനം,അഭിനയം എന്നീ...

CRIME

കോതമംഗലം: രാസ ലഹരിയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ഇരമല്ലൂര്‍ പള്ളിപ്പടി കടങ്ങനാട്ട് സാജിദ് (32), ഇരമല്ലൂര്‍ പള്ളിപ്പടി കടങ്ങനാട്ട് സഹീര്‍ (23), കൊല്ലം കടയ്ക്കല്‍ പെട്ടിക്കടവ് ആഷിയാ മന്‍സിലില്‍ മുസാമിന്‍ (20), മലയിടം...

CHUTTUVATTOM

കോതമംഗലം: പുതിയ അക്കാദമിക രംഗം ആവശ്യപ്പെടുന്നതിന്റെ മുന്നില്‍ നടന്നാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മാര്‍ അത്തനേഷ്യസ് കോളേജിന്റെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ പ്രോഗ്രാമുകളുടെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം റബ്ബര്‍ മെഷീനുകളും, വീട്ടിലെ നിത്യോപയോഗ സാധനങ്ങളും നശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം, ചാമപ്പാറ സ്വദേശി ഡെനീഷ് ജോസഫിന്റെ വീട്ടിലെത്തിയ കാട്ടാനക്കൂട്ടം രണ്ട്...

CRIME

കോതമംഗലം: നെല്ലിക്കുഴിയില്‍ കോളേജ് കേന്ദ്രീകരിച്ച് വില്‍പ്പനക്കായി എത്തിച്ച 2.7 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ കോതമംഗലം പോലീസിന്റെ പിടിയില്‍. നെല്ലിക്കുഴി സ്വദേശി സഹീര്‍ (29), വാഴക്കുളം സ്വദേശി ജാഫര്‍ (28) കൊല്ലം സ്വദേശിയും...

CRIME

  മൂവാറ്റുപുഴ: വില്‍പ്പനയ്ക്കായെത്തിച്ച 11.803 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്സൈസ് പിടിയില്‍. കിഴക്കേക്കര പാറപ്പാട്ട് അല്‍ഷിഫ് കബീര്‍ (32), കോതമംഗലം സ്വദേശികളായ ആഷിഷ് കെ. അജിത്ത് (26), അനന്തകൃഷ്ണന്‍ കെ.എസ്. (27)...

NEWS

കോതമംഗലം : പള്ളിമാലില്‍ പി.പി കുര്യാച്ചന്റെ ഭാര്യ സാറാമ്മ (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2.30ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത കോതമംഗലം കാട്ടുചിറ കുടുംബാഗമാണ്. മക്കള്‍: സ്മിത ജോബിന്‍,...

CHUTTUVATTOM

  മുവാറ്റുപുഴ: 4 -ാം ജെ സി ഐ ഗ്രാമ സ്വരാജ് അവാർഡ് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്. നവംബർ 23 ന് വൈകുന്നേരം 5.30ന് മുവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടക്കുന്ന...

CHUTTUVATTOM

  കോതമംഗലം: രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കോതമംഗലം കത്തീഡ്രൽ പാരിഷ് ഹാളിൽ സ്വയംസഹായ സംഘ അംഗങ്ങൾക്ക് സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ...

CHUTTUVATTOM

  കോതമംഗലം : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പരിധിയിലുള്ള ഭിന്നശേഷിക്കാരുടെ മാനസിക ഉല്ലാസത്തിനായി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു...

CHUTTUVATTOM

  കോതമംഗലം: ജന്തർ മന്തറിൽ കോൺഗ്രസും സഖ്യകക്ഷികളും വോട്ടുകൊള്ളക്കെതിരെയും, ഇന്ത്യയുടെ മതേതരത്വം നിലനിർത്താനും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, കഴിഞ്ഞ ആറു മാസക്കാലത്തെ മുഖ്യമന്ത്രി വി. ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൻറെ...

error: Content is protected !!