കോതമംഗലം: കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന താലൂക്ക് തല സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവ്വഹിച്ചു.കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.കെ. ശിവൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സഹകരണ സംഘങ്ങളുടെ മുൻ പ്രസിഡൻ്മാരെ എംഎൽഎ ആദരിച്ചു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗം, പ്രബന്ധം മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും എംഎൽഎ നിർവഹിച്ചു. എ.എസ് ബാലകൃഷ്ണൻ,എ.ജി. ജോർജ്, കെ.കെ. ദാനി, കെ.ബി. മുഹമ്മദ്, പി.എസ്. നജീബ്, എം ജി രാമകൃഷ്ണൻ, എ.ടി. പൗലോസ്, പി എൻ ബാലകൃഷ്ണൻ, കെ. കെ ബിനോയ്, ഉല്ലാസ് രാജു, നിർമ്മല മോഹൻ, എൽദോസ് പോൾ, ശാന്തമ്മ പയസ്സ്,കോതമംഗലം അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) കെ എം മിനി എന്നിവർ പ്രസംഗിച്ചു.






















































