Connect with us

Hi, what are you looking for?

CHUTTUVATTOM

റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേള: എറണാകുളം ഉപജില്ല ചാമ്പ്യന്മാര്‍

മൂവാറ്റുപുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയില്‍ എറണാകുളം ഉപജില്ല ചാമ്പ്യന്മാര്‍. രണ്ട് ദിവസങ്ങളിലായി നടന്ന മേളില്‍ 1388 പോയിന്റോടെയാണ് എറണാകുളത്തിന്റെ കിരീട നേട്ടം. നോര്‍ത്ത് പറവൂര്‍(1359), മൂവാറ്റുപുഴ(1249), കോതമംഗലം(1245), ആലുവ(1209) എന്നീ ഉപജില്ലകളാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനത്തെത്തിയത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.എം. അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി സമ്മാനദാനം നിര്‍വഹിച്ചു.

സ്‌കൂളുകളില്‍ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസ്(394) ഓവറോള്‍ ചാമ്പ്യന്മാരായി. കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസ്(388), എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ്(334), പിറവം എംകെഎംഎച്ച്എസ്(323), ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്(319) എന്നിവയാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലെത്തിയ സ്‌കൂളുകള്‍.

സയന്‍സ് മേളയില്‍ എച്ച്എസ് വിഭാഗത്തില്‍ 77 പോയിന്റോടെ ആലുവയും എറണാകുളവും ഒന്നാമതെത്തി. എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ 95 പോയിന്റോടെ ആലുവയാണ് ജേതാക്കള്‍. സ്‌കൂളുകളില്‍ എച്ച്എസ് വിഭാഗത്തില്‍ ഫോര്‍ട്ട്കൊച്ചി സെന്റ് മേരീസ് എഐജിഎച്ച്എസും(34), എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ 44 പോയിന്റുമായി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസുമാണ് ഒന്നാമത്.

ഗണിത ശാത്രമേളയില്‍ എച്ച്എസ്, എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗങ്ങളില്‍ യഥാക്രമം 134, 139 പോയിന്റുകളോടെ നോര്‍ത്ത് പറവൂരാണ് ആദ്യസ്ഥാനത്ത്. സ്‌കൂളുകളില്‍ എച്ച്എസ് വിഭാഗത്തില്‍ കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസും(68), എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ മുവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസും(82) ജേതാക്കളായി.

സോഷ്യല്‍ സയന്‍സ് ഫെസ്റ്റില്‍ എച്ച്എസ് വിഭാഗത്തില്‍ 82 പോയിന്റുമായി കോലഞ്ചേരിയും, എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ 89 പോയിന്റുമായി എറണാകുളവുമാണ് ജേതാക്കള്‍. സ്‌കൂളുകളില്‍ എച്ച്എസ് വിഭാഗത്തില്‍ ഞാറല്ലൂര്‍ ബേത്ലഹേം ദയറ എച്ച്എസ്(41), എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്(39) എന്നിവരാണ് ഒന്നാമത്.

പ്രവൃത്തി പരിചയമേളയില്‍ എച്ച്എസ് വിഭാഗത്തില്‍ നോര്‍ത്ത് പറവൂര്‍(369), എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ എറണാകുളം(346) എന്നിവര്‍ ഒന്നാമതെത്തിയപ്പോള്‍ സ്‌കൂളുകളില്‍ എച്ച്എസ് വിഭാഗത്തില്‍ സെന്റ്‌ജോസഫ്സ് ഗേള്‍സ് എച്ച്എസ്(112), എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് ഇഎംഎച്ച്എസ് മണ്ണൂര്‍(99) എന്നിവരും ജേതാക്കളായി.

ഐടി മേളയില്‍ എച്ച്എസ് വിഭാഗത്തില്‍ എറണാകുളം(77), എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ നോര്‍ത്ത് പറവൂര്‍(79) എന്നിവരാണ് ഒന്നാമത്. സ്‌കൂളുകളില്‍ എച്ച്എസ് വിഭാഗത്തില്‍ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസും(34), എച്ച്എസ്എസ്-വിഎച്ച്എസ്എസ് വിഭാഗത്തില്‍ മൂത്തകുന്നം എസ്എന്‍എംഎച്ച്എസ്എസ് 31 പോയിന്റോടെയും ഒന്നാംസ്ഥാനത്തെത്തി.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കിഴക്കന്‍ മേഖലയിലെ വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ആലുവ – മൂന്നാര്‍...

NEWS

കോതമംഗലം: മേഖലയിലെ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായുള്ള ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുരുന്തില്‍ കോതമംഗലം സന്ദര്‍ശിച്ചു. കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്‍ഫോപാര്‍ക്കിന്റെ അഫിലിയേറ്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത്...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ സ്വാശ്രയ മേഖലയിൽ ആരംഭിച്ച ആദ്യ ഡെന്റൽ കോളേജായ കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ് 2027-ൽ വിദ്യാഭ്യാസ, ആതുരസേവന, സാമൂഹിക സേവന രംഗങ്ങളിൽ 25 വർഷം പൂർത്തിയാക്കുകയാണ്. രജതജൂബിലി ആഘോഷങ്ങളുടെ...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട് മുതല്‍ തട്ടേക്കാട് വരെയുള്ള ഭാഗത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം 25ന് നടത്തുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു.പദ്ധതിക്കായി ധനകാര്യ വകുപ്പ് തുക കൈമാറിയിട്ടുണ്ട്....

CHUTTUVATTOM

കോതമംഗലം: ജെസിഐ ഇന്ത്യ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് നേടി മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും...

CHUTTUVATTOM

  കോതമംഗലം: നിയോജകമണ്ഡലത്തിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ വേദിയൊരുക്കുന്നതിനായി കോതമംഗലത്ത് കൾച്ചറൽ സെന്റർ സ്ഥാപിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും വ്യക്തമാക്കി. കോതമംഗലത്തെ...

CHUTTUVATTOM

കോതമംഗലം: കുട്ടികളുടെ കല കേളിയോടെ ഒരു വേദിയിൽ എന്ന സന്ദേശമുയർത്തി കുട്ടമ്പുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വയൽക്കിളികൾ 2026’ അങ്കൻവാടി കുട്ടികളുടെ കലോത്സവം വർണ്ണാഭമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം...

NEWS

കോതമംഗലം: ചെങ്കര ഗവ. യുപി സ്‌കൂളില്‍ എല്‍പിഎസ്ടി തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച 1.30ന് നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

NEWS

കോതമംഗലം: കോഴിപ്പിള്ളി പുല്ലേലില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ സൂസന്‍ (63) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ആനവിരട്ടി നടുത്തോട്ടത്തില്‍ കുടുംബാഗമാണ്. മക്കള്‍: നീതു,നിമ്മി. മരുമക്കള്‍: ജോര്‍ട്ട് പളളിക്കര കോതമംഗലം, ജിജോ കോഴക്കാട്ട് കാലാമ്പൂര്‍...

CHUTTUVATTOM

കോതമംഗലം: ഉപജില്ല സംസ്‌കൃത കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായ മാലിപ്പാറ ഫാത്തിമ മാതാ യുപി സ്‌കൂള്‍ ടിമിനെ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും അനുമോദിച്ചു. കലോത്സവത്തിലെ 18 മത്സര ഇനങ്ങളില്‍ പങ്കെടുത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എല്‍പി ജനറല്‍ വിഭാഗത്തിലും, അറബിക് കലോത്സവത്തിലും ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൈലൂര്‍ എംഎല്‍പി സ്‌കൂളില്‍ വിജയോത്സവം നടത്തി. സ്‌കൂള്‍ മാനേജര്‍ യൂസഫ് മുളാട്ട് ഉദ്ഘാടനം ചെയ്തു....

error: Content is protected !!