കോതമംഗലം: ഉപജില്ല സംസ്കൃത കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായ മാലിപ്പാറ ഫാത്തിമ മാതാ യുപി സ്കൂള്‍ ടിമിനെ സ്കൂള്‍ മാനേജ്മെന്റും പിടിഎയും അനുമോദിച്ചു. കലോത്സവത്തിലെ 18 മത്സര ഇനങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ 10 ഒന്നാം സ്ഥാനവും, 4 രണ്ടാം സ്ഥാനവും, 4 മൂന്നാം സ്ഥാനവും നേടി ആകെ 84 പോയിന്റോടെയാണ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.
അനുമോദന സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ജോസ് കൂനാനിക്കല്‍,ഹെഡ്മാസ്റ്റര് ബിജു പോള്‍ എന്നിര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനവും പ്രോത്സാഹനവും നല്കി വിജയത്തിലേക്ക് നയിച്ച സംസ്കൃതം അധ്യാപിക നിത്യ എസ്. വാര്യരെയും മറ്റ് അധ്യാപകരെയും പ്രത്യേകം അഭിനന്ദിച്ചു.






















































