Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം നഗരസഭയില്‍ കേരളോത്സവം ചിലമ്പ് 2026ന് തുടക്കം

കോതമംഗലം: യുവജനക്ഷേമ ബോര്‍ഡും, കോതമംഗലം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം ചിലമ്പ് 2026 ന് ആവേശകരമായ തുടക്കം. കലാമത്സരങ്ങളുടെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഹാളില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു.
കേരളോത്സവത്തിന്റെ ഭാഗമായി നടന്ന 20-20 ക്രിക്കറ്റ് മത്സരത്തില്‍ റോയല്‍ സ്‌ട്രൈക്കേഴ്‌സ് ചിറപ്പടി ജേതാക്കളായി. വാശിയേറിയ പോരാട്ടത്തില്‍ കോസ്മിക് റേഞ്ചേഴ്‌സ് വെണ്ടുവഴിയെയാണ് പരാജയപ്പെടുത്തിയത്.

ഫുട്‌ബോള്‍ മത്സരത്തില്‍ എംസിബി മിനിപ്പടിയെ ട്രൈബ്രേക്കറില്‍ പരാജയപ്പെടുത്തി കോസ്മിക് റേഞ്ചേഴ്‌സ് വെണ്ടുവഴി ചാമ്പ്യന്മാരായി. നഗരസഭാതല മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ ജില്ലാതല കേരളോത്സവത്തില്‍ കോതമംഗലത്തെ പ്രതിനിധീകരിച്ച് മത്സരിക്കും.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷന്മാരായ അനൂപ് ജോര്‍ജ്, സിന്ധു ജിജോ, ജോര്‍ജ് അമ്പാട്ട്, ഡോ. ആഷ്ലി ജോസഫ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എല്‍ദോസ് കീച്ചേരി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: ഉപജില്ല സംസ്‌കൃത കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായ മാലിപ്പാറ ഫാത്തിമ മാതാ യുപി സ്‌കൂള്‍ ടിമിനെ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും അനുമോദിച്ചു. കലോത്സവത്തിലെ 18 മത്സര ഇനങ്ങളില്‍ പങ്കെടുത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എല്‍പി ജനറല്‍ വിഭാഗത്തിലും, അറബിക് കലോത്സവത്തിലും ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൈലൂര്‍ എംഎല്‍പി സ്‌കൂളില്‍ വിജയോത്സവം നടത്തി. സ്‌കൂള്‍ മാനേജര്‍ യൂസഫ് മുളാട്ട് ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറി ഡംബ്ബിങ് യാർഡിൽ വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. രാവിലെ 10.30-ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി കല്‍ക്കുന്നേല്‍ മോര്‍ ഗീവര്‍ഗീസ് സഹദാ സുറിയാനി പള്ളിയിലെ 119 -ാം മത് ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി.പള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി ഉയര്‍ത്തി. സഹ വികാരി ഫാ. ബെന്‍...

CHUTTUVATTOM

  പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...

CHUTTUVATTOM

  കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി...

CHUTTUVATTOM

  കോതമംഗലം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സഹകരണ പഠന-ഗവേഷണ വികസന പദ്ധതിയുടെ ഭാഗമായാണ് സഹകരണത്തിന് തുടക്കമിട്ടത്....

CHUTTUVATTOM

  കോതമംഗലം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം ചിലമ്പ് -2026 മത്സരങ്ങളുടെ ഉദ്ഘാടനം നടത്തി. മാര്‍ബേസില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മൂവാറ്റുപുഴ ആര്‍ഡിഒ വി.ഇ...

NEWS

കോതമംഗലം: പുന്നേക്കാട്- ആവോലിച്ചാൽ റോഡിൽ പുന്നേക്കാടിന് സമീപം റോഡിൻ്റെ വശം ഇടിഞ്ഞ് താഴ്ന്ന് റോഡ് അപകടാവസ്ഥയിൽ . കൊടും വളവിനോട് ചേർന്നുള്ള ഭാഗത്താണ് കിടങ്ങ് രൂപപെട്ടിട്ടുള്ളത്. നിരവധി വാഹനാപകടങ്ങൾ ഈ ഭാഗത്ത് ഉണ്ടായി....

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ ഹൃദയഭാഗമായ 19-ാം വാര്‍ഡിലെ പ്രധാന മൂന്ന് റോഡുകളും തകര്‍ന്ന് നിത്യേന അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു വാര്‍ഡ്...

NEWS

കൊച്ചി: നിർദ്ദിഷ്ഠ ആലുവ- കോതമംഗലം നാലുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാതപഠന റിപ്പോർട്ട് സമർപ്പിച്ച് മൂന്നുമാസമായിട്ടും ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിൽ. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെ നിലവിലുള്ള...

error: Content is protected !!