മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 1.40 ഓടെ കച്ചേരിത്താഴം പുതിയ പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ കാവുങ്കര പാലത്തിങ്കല്‍ നസീര്‍ അലി (53) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക് പിന്നാലെയെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നസീറിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്‌കാരം നടത്തി.


















































