മൂവാറ്റുപുഴ: റാക്കാടുനിന്ന് 32 ഗ്രാം എംഡിഎംഎ പിടികൂടിയകേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ പോലീസ്. ഇടുക്കി രാജാക്കാട് സ്വദേശികളായ ആനപ്പാറ ഇടയാട്ടില്‍ ഏഞ്ചല്‍ ഏലിയാസ്, ഇടയാട്ടില്‍ ജെയ്സണ്‍ ഫ്രാന്‍സിസ് എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 21ന് മൂവാറ്റുപുഴ റാക്കാട് ഭാഗത്തുനിന്ന് 32 ഗ്രാം എംഡിഎംഎ യുമായി മിനിമോള്‍, ബഷീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിന്റെ ഭാഗമായാണ് ഏഞ്ചല്‍ ഏലിയാസ്, ജെയ്സണ്‍ ഫ്രാന്‍സിസ് എന്നിവരെ കൂടി അറസ്റ്റ് ചെയ്തത്. ഏഞ്ചല്‍ മയക്കുമരുന്ന്, കവര്‍ച്ച കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. പോക്സോ, കവര്‍ച്ച, അടിപിടി കേസുകളിലെ പ്രതിയാണ് ജെയ്സണ്‍. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്.മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍ എം.എസ്.ഫൈസല്‍, എസ് ഐ മാരായ സുബിന് ബാബു, ഷിബു മാത്യു, പോള്‍ മാത്യു, എ എസ് ഐ മാരായ കെ.എ.അനസ്, കെ എം.അനീഷ്, സി പി ഓ മാരായ ശ്രീജു രാജന്, പി. എം.സിജാസ് എന്നിവരാണ് ഉള്ളത്.


















































