പെരുമ്പാവൂര്‍:അല്ലപ്ര 80-ാം ഉന്നതിയില്‍ പ്രവര്‍ത്തിക്കുന്ന ചിരക്കക്കുടി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കിടക്കക്കമ്പനിക്ക് തീപിടിച്ചു. പെരുമ്പാവൂര്‍, പട്ടിമറ്റം അഗ്നിരക്ഷാനിലയങ്ങളില്നിന്ന് നാല് യൂണിറ്റെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
പഞ്ഞി, വിറക് എന്നിവയിലേക്ക് തീ പടരുകയും ഫോം, പഞ്ഞി, ഗ്ലിറ്റര്‍ എന്നിവ പൊടിക്കുന്ന യന്ത്രങ്ങള്‍, തയ്യല്മെഷിന് എന്നിവയെല്ലാം കത്തിനശിക്കുകയും ചെയ്തു. സ്റ്റേഷന് ഓഫീസര്‍മാരായ എന്‍.എച്ച് അസൈനാര്‍, മുഹമ്മദ് ഇഖ്ബാല്‍, ബെന്നി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.



















































