Connect with us

Hi, what are you looking for?

CHUTTUVATTOM

രാജപാതയ്ക്കായുള്ള അഭിഭാഷകരുടെ നിയമപോരാട്ടത്തിൽ നിർണ്ണായക വഴിത്തിരിവ്: വനംവകുപ്പിന്റെ വാദം തള്ളി കളക്ടറുടെ റിപ്പോർട്ട്

കുട്ടമ്പുഴ: വിവാദത്തിലുള്ള ഓള്‍ഡ് ആലുവ- മൂന്നാര്‍ റോഡിന്റെ (രാജപാത) ഉടമസ്ഥാവകാശം സംബന്ധിച്ച വനംവകുപ്പിന്റെ വാദം പൊളിയുന്നു. 1919 മുതല്‍ ഈ റോഡ് റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടേതാണെന്ന് വ്യക്തമാക്കി എറണാകുളം ജില്ല കളക്ടര്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, പട്ടികജാതി പട്ടികവര്‍ഗ ഗോത്ര കമ്മീഷനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഓള്‍ഡ് ആലുവ- മൂന്നാര്‍ രാജപാത ഗതാഗത യോഗ്യമാക്കിയാല്‍ ഇടമലക്കുടി പഞ്ചായത്തിലെ ഗോത്രജനതയ്ക്കുണ്ടാകുന്ന പ്രയോജനം ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഷാജി പയ്യാനിക്കല്‍ പട്ടികജാതി, പട്ടികവര്‍ഗ ഗോത്രകമ്മീഷന് ഹര്‍ജി നല്‍കിയിരുന്നു.

ഹര്‍ജിയില്‍ തെളിവെടുപ്പിന്റെ ഭാഗമായി കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ജില്ല കളക്ടര്‍ കഴിഞ്ഞദിവസം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുട്ടമ്പുഴ – മാങ്കുളം – ഇടമലക്കുടി പഞ്ചായത്തുകളിലെയും, കുറത്തികുടി മേഖലയിലെയും ഉള്‍പ്പെടെ 65 ട്രൈബല്‍ ഊരുകളിലേയ്ക്ക് അടിസ്ഥാന ഗതാഗത സൗകര്യങ്ങള്‍ എത്തുന്നതിനും, ഓള്‍ഡ് ആലൂവ – മൂന്നാര്‍ (രാജപാത) പിഡബ്ല്യുഡി റോഡ് പുനര്‍ ഗതാഗതയോഗ്യമാക്കുന്നതിനും അഡ്വ. അനില്‍ എസ്.രാജ്, അഡ്വ.എ.സി ദേവസ്യാ, അഡ്വ. മാതൃൂ ദേവസ്യാ എന്നിവര്‍ ഹൈക്കോടതിയില്‍ നിയമ പോരാട്ടം നടത്തിവരികയാണ്.

പഴയ തിരുവിതാംകൂര്‍ രാജഭരണകാലത്ത് പുറപ്പെടുവിച്ച 1919 മേയ് 1ലെ ഡിസഫോറസ്റ്റേഷന്‍ വിജ്ഞാപന പ്രകാരം മലയാറ്റൂര്‍ റിസര്‍വ് വനമേഖലയില്‍ ഹൈറേഞ്ച് റോഡ് നിര്‍മ്മാണത്തിനായി തട്ടേക്കാട് കടവ് മുതല്‍ പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടം വരെയുള്ള ഭാഗത്തെ 76 അടി വീതിയില്‍ റോഡ്, ക്യാമ്പ് ഷെഡുകള്‍, ക്വാറികള്‍ എന്നിവയ്ക്കായി വനഭൂമി ഒഴിവാക്കി 325.98 ഏക്കര്‍ ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുള്ളതാണന്ന് ജില്ല കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. 16 അടി വീതിയില്‍ റോഡും ഇരുഭാഗത്തുമായി 60 അടി ബഫര്‍സോണും ഉള്‍പ്പെടെയാണ് 76 അടിവീതി നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ പൂയംകുട്ടിമുതല്‍ പെരുമ്പന്‍കുത്ത് വരെയുള്ള 157.5 ഏക്കറിലാണ് വനംവകുപ്പ് അവകാശവാദം ഉന്നയിച്ചിരുന്നത്.

എന്നാല്‍ 1919മുതല്‍ നാളിതുവരെ റോഡിന്റെ ഉടമസ്ഥാവകാശം പൊതുമരാമത്ത് വകുപ്പില്‍ നിഷിപ്തമാണെന്ന് തെളിയിക്കുന്ന മറ്റൊരു തെളിവും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചിട്ടുണ്ട്. 1980 നവംബര്‍ 13ന് രാജപാതയ്ക്ക് ഉള്ളിലുള്ള പിണ്ടിമേട് ഭാഗത്ത് കെ.എസ്.ഇ.ബി ജലവൈദ്യുത പദ്ധതി ആരംഭിച്ചപ്പോള്‍ ഈ റോഡ് താല്ക്കാലികമായി കെഎസ്ഇബിക്ക് കൈമാറിയത് പിഡബ്ല്യുഡി ആണ്. പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം യാതൊരവകാശവാദങ്ങളും കൂടാതെ റോഡ് തിരികെ പിഡബ്ല്യുഡിക്ക് കൈമാറണമെന്നും അതില്‍ വ്യവസ്ഥ ചെയ്തിരുന്നു. കൂടാതെ വനംവകുപ്പ് അവകാശവാദം ഉന്നയിക്കുന്ന ഭാഗങ്ങള്‍ ബിടിആര്‍ രേഖകള്‍ പ്രകാരം കുട്ടമ്പുഴ വില്ലേജിന്റെ പരിധിയില്‍ വരുന്നതാണെന്നും റോഡിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരില്‍ നിഷിപ്തമാണെന്നുമാണ് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.രാജപാതക്കയി നിയമപോരാട്ടം നടത്തുന്ന അഭിഭാഷകര്‍ക്ക് റോഡ് ആക്ഷന്‍ കൗണ്‍സില്‍ ആശംസകള്‍ അറിയിച്ചു.

വനംവകുപ്പ് കൈയ്യേറിയത് 2010ല്‍.
പതിറ്റാണ്ടുകളായി റവന്യൂ – പൊതുമരാമത്ത് വകുപ്പുകളുടെ അധീനതയില്‍ ഇരുന്നതും പൊതുജനങ്ങള്‍ യഥേഷ്ടം ഉപയോഗിച്ചിരുന്നതുമായ റോഡ് 2010ലാണ് വനംവകുപ്പ് അനധികൃതമായി കൈവശപ്പെടുത്തിയത്. 2011ല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞ് പൂയംകുട്ടിയില്‍ വനംവകുപ്പ് ചെക്കുപോസ്റ്റും സ്ഥാപിച്ചു. 2025 മാര്‍ച്ച് 16ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ചെക്കുപോസ്റ്റ് പൊളിച്ചുനീക്കി. ഇതേത്തുടര്‍ന്ന് വനംവകുപ്പ് 24 പേര്‍ക്കെതിരെ കേസ് എടുത്തെങ്കിലും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ കേസുകള്‍ എല്ലാം പിന്‍വലിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച കാരുണ്യ സ്പര്‍ശം ചികിത്സാ സഹായ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. എംഎല്‍എ ഫണ്ടും വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി...

CHUTTUVATTOM

കോതമംഗലം: പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക കായിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ 16ന് (16/11/2026) രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യുവില്‍...

CHUTTUVATTOM

  പെരുമ്പാവൂര്‍:അല്ലപ്ര 80-ാം ഉന്നതിയില്‍ പ്രവര്‍ത്തിക്കുന്ന ചിരക്കക്കുടി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കിടക്കക്കമ്പനിക്ക് തീപിടിച്ചു. പെരുമ്പാവൂര്‍, പട്ടിമറ്റം അഗ്‌നിരക്ഷാനിലയങ്ങളില്‍നിന്ന് നാല് യൂണിറ്റെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. പഞ്ഞി, വിറക് എന്നിവയിലേക്ക്...

CHUTTUVATTOM

  കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ ഫാഷൻ ഡിസൈനിംഗ്വി ഭാഗത്തിൽ അധ്യാപകരുടെ ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 6 ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. ഫോൺ...

CHUTTUVATTOM

  കോതമംഗലം: പത്ത് വർഷമായി നിർമ്മാണം മുടങ്ങിക്കിടന്ന ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം ഏറെ പ്രാധാന്യമർഹിക്കുന്ന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരത്തിൽ വീട്ടിൽ മോഷണശ്രമം.തങ്കളം കൈമലക്കടവ് റോഡിൽ കൗങ്ങംപിള്ളിൽ കെ.എം. ഏലിയാസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണു മോഷ്‌ടാവ് വീട്ടിലെത്തിയത്. വീട്ടിൽ ആളില്ലായിരുന്നു. പുറത്തുപോയിരുന്ന വീട്ടുടമ സിസിടിവി ക്യാമറ...

CHUTTUVATTOM

കോതമംഗലം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം വെസ്റ്റ് ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ജെ.വി ഓഡിറ്റോറിയത്തില്‍ മാതൃഭാഷാ ദിനം ആചരിച്ചു. പ്രഭാഷകനും അധ്യാപകനുമായ ബോബി പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ്...

CHUTTUVATTOM

കോതമംഗലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ഡീലേഴ്‌സ് അസോസിയേഷന്‍ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ.എസ്.ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കോതമംഗലം ഹെഡ് പോസ്റ്റ്...

CHUTTUVATTOM

  കോതമംഗലം: ഇഞ്ചൂര്‍ പൗരസമതിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദാനാഘോഷവും ലഹരിക്കെതിരെ കൂട്ടയോട്ടവും നടത്തി. തുര്‍ന്ന് നടത്തിയ സാംസ്‌കാരിക സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൗരസമതി പ്രസിഡന്റ് പി.എ. യൂസഫ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: പാലങ്ങളുടെ സ്ട്രക്ച്ചറല്‍ ഡിസൈനിംഗില്‍ പ്രായോഗിക അറിവും സാങ്കേതിക വൈദഗ്ധ്യവും വളര്‍ത്തുന്നതിനായി മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം സംഘടിപ്പിക്കുന്ന പാലങ്ങളുടെ ഘടനാപരമായ രൂപകല്‍പ്പന, ഒരു പ്രായോഗിക സമീപനം എന്ന...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയിലെ പട്ടയപ്രശ്‌നം, ടൂറിസം സാധ്യതകള്‍, കുട്ടമ്പുഴയുമായി ബന്ധിക്കുന്ന ബംഗ്ലാവ് കടവ് പാലം, നട്ടുവളര്‍ത്തിയ തേക്കിന്‍മരങ്ങള്‍ മുറിച്ച് ഉപയോഗിക്കുന്നതിനുള്ള അനുവാദം, വടാട്ടുപാറ കുത്തില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാക്കുക, ഗ്രൗണ്ട് സംരക്ഷണമടക്കമുള്ള വികസനപദ്ധതികള്‍ സമയബന്ധിതമായി...

CHUTTUVATTOM

കോതമംഗലം:കേരള കോൺഗ്രസ് സംസ്ഥാനത്ത് അജയ്യ ശക്തിയായി മാറുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലത്തിൽ കേരളാ കോൺഗ്രസ് മെംബർഷിപ്പ് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം എൽ എ.കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്...

error: Content is protected !!