കോതമംഗലം: വടാട്ടുപാറയിലെ പട്ടയപ്രശ്നം, ടൂറിസം സാധ്യതകള്‍, കുട്ടമ്പുഴയുമായി ബന്ധിക്കുന്ന ബംഗ്ലാവ് കടവ് പാലം, നട്ടുവളര്‍ത്തിയ തേക്കിന്മരങ്ങള് മുറിച്ച് ഉപയോഗിക്കുന്നതിനുള്ള അനുവാദം, വടാട്ടുപാറ കുത്തില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാക്കുക, ഗ്രൗണ്ട് സംരക്ഷണമടക്കമുള്ള വികസനപദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ. കേരള കോണ്‍ഗ്രസ് വാടാട്ടുപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടമലയാര്‍ സഹകരണ ബാങ്ക് ഹാളില്‍ നടത്തിയ വികസനസെമിനാറും മെമ്പര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.
കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബി കാരാംചേരി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എ.റ്റി. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് വറുഗീസ് വെട്ടിയാങ്കല്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോമി തെക്കേക്കര, റോയി സ്കറിയ, സി.കെ. സത്യന്, എന്‍.സി. ചെറിയാന്, കര്‍ഷ യൂണിയന് നേതാവായ സജി തെക്കേക്കര, ജെയിംസ് കോറമ്പേല്‍, സാബു ജോസ്, ജോണി പുളിന്തടം,വി.എ ആമിന ., ബിജു വെട്ടിക്കുഴ, ബിനോയി ജോസഫ്, ജോസ് കാക്കനാട്, റോയി ഓടയ്ക്കല്‍, ഷാജി മാതേക്കല്‍, ജോസ് കൈതമന, പി.ഐ.പൈലി, പി.വി. വറുഗീസ്, പി.ഡി. ബേബി, സ്കറിയ ഇടത്തട്ടേല്‍, ബെന്നി പി.പോള്‍ എന്നിവര്‍ പ്രസംഗിച്ചു.



















































