കോതമംഗലം : പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ലൈബ്രറി വിവിധ സംഘടനകളുടെ സഹകരണത്തോടെ വയലാർ അനുസ്മരണം നടത്തി.കലാ ഓഡിറ്റോറിയത്തിൽ നടന്നസാംസ്കാരികസമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
വയലാർ കവിതകളുടെ ആലാപനമത്സരംവയലാർ കവിത ചൊല്ലി എഫ്ഐടി മുൻ ചെയർമാൻആർ അനിൽ കുമാറുംവയലാർ വരകളിലൂടെ എന്ന ചിത്രരചനവയലാറിന്റെ ചിത്രം വരച്ച്സംഘാടക സമിതി ചെയർമാൻകെ എ ജോയിയും ഉദ്ഘാടനം ചെയ്തു.
എൻജിഓ ജില്ലാ കമ്മിറ്റിയംഗംരാജമ്മ രഘു അധ്യക്ഷത വഹിച്ചു.മുൻ എംഎൽഎ ആന്റണി ജോൺ,സി പി എസ് ബാലൻ, എൻ ആർ രാജേഷ്, ജേക്കബ് ഇട്ടൂപ്പ്,സി.പി മുഹമ്മദ്,മനോജ് നാരായണൻ, കെ.കെ സുകുഎന്നിവർ പങ്കെടുത്തു.തുടർന്ന് മി .സ നാടകത്തിന്റെ പ്രദർശനവും നടത്തി.




















































