Connect with us

Hi, what are you looking for?

CHUTTUVATTOM

68-ാമത് കേരള സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സ് കരാട്ടെ മത്സരങ്ങളുടെ കോംപിറ്റീഷ്യൻ ഡയറക്ടറായി ജോയി പോൾ പീച്ചാട്ട്

കോതമംഗലം: കായിക-സാമൂഹ്യ രംഗങ്ങളിൽ ദീർഘകാലത്തെ ആത്മാർത്ഥ സേവനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിയും, കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റും, ടൂർണമെന്റ് ഡയറക്ടറുമായ ജോയി പോളിനെ കേരള സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്‌കൂൾ കായിക വിഭാഗത്തിന്റെ ഉത്തരവ് പ്രകാരം 68-ാമത് കേരള സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സ് കരാട്ടെ മത്സരങ്ങളുടെ കോംപിറ്റീഷ്യൻ ഡയറക്ടറായി അദ്ദേഹത്തെ ഔദ്യോഗികമായി നിയമിച്ചു. കോഴിക്കോട്ട് വെച്ച് 2026 ഒക്ടോബർ 28 മുതൽ 30 വരെയാണ് 2026-2027വർഷത്തെ സംസ്ഥാന സ്‌കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും മേൽനോട്ടത്തിനുമായി കായികരംഗത്തെ കഴിഞ്ഞ, 45 വർഷക്കാലമായുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും അനുഭവസമ്പത്തും പരിഗണിച്ചാണ്ഈ ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്. അ നവധി കലാ- കായിക ക്ലബ്ബുകൾ ഉൾപ്പെടെയുള്ള സംഘടനകളുടെ പദവികളും വഹിച്ചിട്ടുണ്ട്.

എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി, എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, എറണാകുളം ജില്ലാ കരാട്ടെ-ദൊ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ, കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റ്, ടൂർണമെന്റ് ഡയറക്ടർ, വൈ എം സി എ കേരള റീജിയണിന്റെ സ്പോർട്സ് ആൻഡ്‌ ഗെയിംസ് കമ്മിറ്റി കോർഡിനേറ്ററും,ദേശീയ സ്പോർട്സ് ആൻഡ്‌ റിക്രിയേഷൻ കമ്മറ്റി അംഗം എന്നീ നിലകളിലെ ല്ലാം കായിക രംഗത്ത് സ്തുദിർഘമായ സേവന പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.
കായിക രംഗത്തിന് പുറമെ സഹകരണ-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമാണ്.ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും, 2000-2005 കാലഘട്ടത്തിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ച് നാടിന്റെ വികസനത്തിനായി മികച്ച സേവനങ്ങളും നൽകിയിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള നല്ലൊരു മനുഷ്യസ്നേഹിയായ അദ്ദേഹത്തിന്റെ ഈ നേട്ടം നാടിനാകെ അഭിമാനകരമാണ്.

സംസ്ഥാന തലത്തിലുള്ള ഈ സുപ്രധാന കായിക മാമാങ്കത്തിന്റെ അമരക്കാരനായി ചുമതലയേൽക്കുന്ന ജോയി പോൾ നെല്ലിമറ്റം കാക്കനാട്ട് – പീച്ചാട്ട് കുടുബാംഗമാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാൻജോ ഭവനിൽ ജൈവ പച്ചക്കറിക്കൃഷിക്ക് തുടക്കമായി. പുതുതായി നിർമ്മിച്ച മഴമറയിൽ ആധുനിക കൃഷിരീതികൾ അവലംബിച്ചാണ് പച്ചക്കറിക്കൃഷി ആരംഭിച്ചിരിക്കുന്നത്. വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ് ഉത്ഘാടനം...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026- 27 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തൈകള്‍ എച്ച്ഡിപിഇ ചട്ടികള്‍ പോട്ടിംഗ് മിശ്രിതം എന്നിവ ഉള്‍പ്പെടുന്ന പച്ചക്കറി യൂണിറ്റിന്റെ വിതരണ ഉദ്ഘാടനം നടത്തി....

CHUTTUVATTOM

കോതമംഗലം : സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത 17 കുടുംബങ്ങൾക്ക് ഭൂമി പകുത്തു നൽകി ധര്‍മ്മഗിരി സന്ന്യാസിനിമൂഹം.സഭയുടെ സ്ഥാപകനായ ജോസഫ് പഞ്ഞിക്കാരനച്ചന്‍ ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്‍റെ നന്ദിസൂചകമായി ധന്യൻ്റെ സ്‌മരണാർത്ഥമാണ് സമൂഹത്തിന് മാതൃകയായി ജീവകാരുണ്യ...

CHUTTUVATTOM

2018 മുതൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരമായി നൽകിവന്നിരുന്നത്. 2024-ൽ ദുരന്ത പ്രതികരണ നിധിയിൽനിന്ന് 4 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചപ്പോഴും, നിലവിലുണ്ടായിരുന്ന 10 ലക്ഷം...

CHUTTUVATTOM

കോതമംഗലം: വെളിയേൽച്ചാൽ ചിറ്റൂപറമ്പിൽ ഏലിക്കുട്ടി ചാക്കോ (98 )നിര്യാതയായി. സംസ്കാരം ഇന്ന് (26 .10 .2026, തിങ്കളാഴ്ച ) രാവിലെ 10 ന് വെളിയേൽച്ചാൽ സെൻറ് ജോസഫ് ഫൊറോന പള്ളിയിൽ. ഭർത്താവ് :പരേതനായ...

CHUTTUVATTOM

കോതമംഗലം: ദേശീയ പാതയിൽ കാർ നിയന്ത്രണംവിട്ട് റേഷൻ കടയിലേക്കിടിച്ച് കയറി അപകടം. കടയുടമക്ക് പരിക്കേറ്റു. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ തലക്കോട് പുത്തൻകുരിശിൽ ഇന്നലെ രാവിലെ ആറോടെയാണ് അപകടം നടന്നത്. കണ്ണൂർ...

CHUTTUVATTOM

കുട്ടമ്പുഴ: ഭിന്നശേഷിക്കാരുടെ കലാ–കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുകയും ലക്ഷ്യമിട്ട് കുട്ടമ്പുഴ പഞ്ചായത്ത് സംഘടിപ്പിച്ച വർണ്ണപ്രഭ 2026 ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിൽ നടന്ന കലോത്സവം ഷിബു...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവി സപ്തതി ആഘോഷങ്ങളുടെ ഭാഗമായി എന്റെ കോതമംഗലം, എന്റെ അഭിമാനം എന്ന ആശയത്തിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കമായി. സ്കൂൾ–കോളേജ് വിദ്യാർഥികൾക്കായി കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഭൂതത്താൻകെട്ട് ചെങ്കര ഭാഗത്ത് ജനവാസമേഖലയിൽ പാറമടയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതിൽ പ്രതിക്ഷേധം. കഴിഞ്ഞദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് അനുമതി നൽകിയത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ എല്‍.ഡി.എഫ്.,ബി.ജെ.പി. അംഗങ്ങള്‍ തീരുമാനത്തെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന് സമീപം ആയക്കാട് വീട്ടുമുറ്റത്ത് വർണവിസ്മയമായി കംബോഡിയൻ മുന്തിരി വിളഞ്ഞത് വേറിട്ട കാഴ്ചയായി. വീട്ടുമുറ്റത്തെ പന്തലിൽ പല വർണങ്ങളിൽ കുലകുത്തി വിളഞ്ഞുനിൽക്കുന്ന മുന്തിരിക്കുലകൾ, പഴുത്തുതുടങ്ങിയ മുന്തിരികൾ, തേടിയെത്തുന്ന പക്ഷിക്കൂട്ടങ്ങൾ, ആയക്കാട് സ്വദേശി...

CHUTTUVATTOM

കുട്ടമ്പുഴ: ഭിന്നശേഷിക്കാരായ കുട്ടികളുടെയും വ്യക്തികളുടെയും കലാകായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയും ലക്ഷ്യമിട്ട് കുട്ടമ്പുഴ പഞ്ചായത്ത് സംഘടിപ്പിച്ച ‘വര്‍ണ്ണപ്രഭ 2026’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. കുട്ടമ്പുഴ ട്രൈബല്‍ ഷെല്‍ട്ടറില്‍ നടന്ന...

CHUTTUVATTOM

കൊച്ചി: കേരള കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന് അംഗത്വം നൽകി നിർവഹിച്ചു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ നടക്കുന്ന...

error: Content is protected !!