കോതമംഗലം:ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നേര്യമംഗലം കൃഷിത്തോട്ടത്തിൽ നടത്തുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് 2026ന് ഒരുക്കങ്ങൾ ആരംഭിച്ചു. നവംബർ അവസാന വാരത്തോടെ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നടത്തുന്ന ഫാം ഫെസ്റ്റ് 2026 ൻ്റെ സ്വാഗത സംഘ രൂപീകരണയോഗം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിൻ്റെ നടത്തിപ്പിനായി വിപുലമായ സ്വഗത സംഘം രൂപീകരിച്ചു.
ഡീൻ കുര്യാക്കോസ് എംപി , ഷിബു തെക്കുംപുറം എം എൽ എ (രക്ഷാധികാരികൾ ), ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാധാകൃഷ്ണൻ (ചെയർമാൻ), ഫാം സൂപ്രണ്ട് ജാസ്മിൻ തോമസ് (ജനറൽ കൺവീനർ) എന്നിങ്ങനെ 201 അംഗ സംഘാടക സമിതി രൂപീകരിച്ചു.അടുത്ത സംഘാടക സമിതി യോഗത്തിൽ വിപുലമായ കമ്മറ്റികൾക്ക് രൂപം നൽകും. പഞ്ചായത്ത് പ്രസിഡൻ്റ് മാരായ ബിന്ദു ജോർജ് ,റീന ജോഷി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി
ചെയർമാൻ ഷൈജോ പറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, സൗമ്യ ശശി , പഞ്ചായത്ത് അംഗങ്ങളായ പി. കെ അലിയാർ ,കുൽസു സലിം, ഫാം കൗൺസിൽ അംഗങ്ങളായ അഭിലാഷ് രാജ്, പി.എം.ശിവൻ,ബിജു പുള്ളിയിൽ,ജോയി,
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഫാം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



















































