കോതമംഗലം: കെഎസ്കെടിയു കോതമംഗലം ഏരിയ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി ജോർജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി കെ വാസു, സംസ്ഥാന കമ്മിറ്റി അംഗം സോമ പുരുഷോത്തമൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ടി.ഐ ശശി, ഇ. കേ. എം സലീം, സിപിഎം ഏരിയ സെക്രട്ടറി കെ.എ ജോയി, കെഎസ്കെടിയു ഏരിയ സെക്രട്ടറി കെ.പി മോഹനൻ, ആദർശ് കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എ.വി ജോർജ് (പ്രസിഡന്റ്) കെ.പി മോഹനൻ (സെക്രട്ടറി), വി.സി ചാക്കോ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കും. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗം ടി. ശശിധരൻ ഉദ്ഘാടനം ചെയ്യും.



















































