കോതമംഗലം: മർത്തമറിയം വനിതാ സമാജം കോതമംഗലം മേഖല കോട്ടപ്പടി ബ്രാഞ്ച് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കോതമംഗലം മേഖല മെത്രാപ്പോലിത്ത ഏലിയാസ് മാർ യൂലിയോസ് ഉത്ഘാടനം നിർവഹിച്ചു. ഫാ.ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ അധ്യക്ഷതവഹിച്ചു. ഓടക്കാലി പള്ളി വികാരി ഫാ. കുര്യാക്കോസ് ചാത്തനാട്ട്,സെക്രട്ടറി മറിയകുട്ടി, പ്രിയ, സിബി, ട്രസ്റ്റി റോയി എന്നിവർ പ്രസംഗിച്ചു. ഫാ. ആഷ മെറിൻ ക്ലാസെടുത്തു.പെരുമ്പാവൂർ ബിഎംഎച്ച് ആശുപത്രി, ചൈതന്യ ഐ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.



















































