കോതമംഗലം: എം.എ എഞ്ചിനീയറിംഗ് കോളേജും എ. .പി .ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എനർജി സെല്ലും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന റീജിയണൽ ലീഡർഷിപ്പ് ക്യാമ്പ് ഊർജ്ജ 1.1 ആരംഭിച്ചു. എം. എ എൻജിനീയറിംഗ് കോളേജിൽ നരംഭിച്ച ക്യാമ്പ് കെഎസ്ഇബി മൂലമറ്റം ജനറേഷൻ വിഭാഗം ചീഫ് എൻജിനീയർ ജി. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് അധ്യക്ഷതവഹിച്ചു. എനർജി സെൽ കൺവീനർ പ്രൊഫ. ആദിൽ നാസർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ദർശൻ ലാൽ, വോളണ്ടിയർ സെക്രട്ടറി കുമാരി അതിര ബിജു എന്നിവർ പ്രസംഗിച്ചു.കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ എൻജിനീയറിംഗ് കോളേജുകളിൽ നിന്നായി ഏകദേശം 120 എൻഎസ്എസ്. വോളണ്ടിയർമാരാണ് ദ്വിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്.



















































