കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി സഹവികാരി ഫാ. ബെന്‍ സ്റ്റീഫന്‍ കല്ലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ടി. മൂലയില്‍ അധ്യക്ഷത വഹിച്ചു.
കോളേജ് മാനേജര്‍ സുനില്‍ ജോസഫ്, കല്‍ക്കുരിശ് പള്ളി ട്രസ്റ്റി എം.പി കുര്യാക്കോസ്, ബോര്‍ഡ് മെമ്പര്‍ അഡ്വ. ബിജി പി. ഐസക്, വൈസ് പ്രിന്‍സിപ്പല്‍ ജിന്‍സി പി. മാത്യൂസ്, ഫെസ്റ്റ് കോര്‍ഡിനേറ്റര്‍ ജൂബിലിന്‍ ജോസ്,ഐക്യുഎസി കോര്‍ഡിനേറ്റര്‍ ടിന്റു സ്‌കറിയ, സ്റ്റാഫ് സെക്രട്ടറി സി. ശ്രീകല , വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍ എസ്. ഇന്ദുപ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.



















































